എര്‍ണാകുളം: പയ്യന്നൂരിലെ സി.പി.ഐ.എം നേതാവ് സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ടി.പി. ബിജു, എം. വിപിന്‍, എം. വൈശാഖ് എന്നിവര്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ അഞ്ച് ലക്ഷം രൂപയും ഇവര്‍ക്ക് കോടതി പിഴ ചുമത്തിയിട്ടുണ്ട്.
പൈശാചികമായ കൊലപാതകമാണ് നടന്നതെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പുറപ്പെടിവിച്ചത്. കേസുമായി ബന്ധപ്പെട്ട നിരവധി കുറ്റ കൃത്യങ്ങളിലെ ശിക്ഷ കഴിഞ്ഞതിന് ശേഷമാണ് പ്രതികള്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടതെന്നും കോടതി പറഞ്ഞു. 15 ലക്ഷം രൂപയാണ് ധനരാജിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കേണ്ടത്.
തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. പ്രശാന്താണ് ശിക്ഷ വിധിച്ചത്.