| Thursday, 8th January 2015, 11:13 pm

എല്‍.ജിയുടെ webOS സ്മാര്‍ട്ട് വാച്ച് 2016 ല്‍ പുറത്തിറങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏവരും കാത്തിരിക്കുന്ന എല്‍ജിയുടെ സ്മാര്‍ട്ട് വാച്ച് 2016 ല്‍ പുറത്തിറങ്ങുമെന്നാണ് സാങ്കേതിക ലോകത്തെ പുതിയ വാര്‍ത്ത. ഇത്തവണ വെബ് ഒ.എസിലാണ് എല്‍.ജി സ്മാര്‍ട്ട് വാച്ച് പുറത്തിറക്കുന്നത്. നേരത്തെ ആന്‍ഡ്രോയിഡ് ഒ.എസില്‍ എല്‍.ജി സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

ജി വാച്ച്, ജി വാച്ച്  ആര്‍ എന്നിവയാണ് എല്‍.ജിയുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് വാച്ചുകള്‍. അതേസമയം ഓഡിയുമായി സഹകരിച്ച് മറ്റൊരു മോഡല്‍ കൂടി എല്‍ജി പുറത്തിറക്കുന്നുണ്ട്. കാറുമായി ബന്ധിപ്പിക്കാതെ തന്നെ കോളുകള്‍ ചെയ്യാനുള്ള സൗകര്യം ഇതിനുണ്ടെന്നാണ് കേള്‍ക്കുന്നത്.

അതേസമയം വെബ് ഒ.എസ് ഏറ്റെടുക്കാനുള്ള ശ്രമങ്ങളും എല്‍.ജിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ എല്‍.ജിയുടെ സ്മാര്‍ട്‌ഫോണ്‍ സംരഭങ്ങളില്‍ പങ്കാളിയായി ആന്‍ഡ്രോയിഡ് തന്നെയായിരിക്കും ഉണ്ടാവുക.

Latest Stories

We use cookies to give you the best possible experience. Learn more