| Monday, 23rd November 2015, 11:22 am

സാങ്കേതിക തകരാര്‍; എല്‍.ജി സ്മാര്‍ട് വാച്ചുകള്‍ അടുത്തയാഴ്ച എത്തില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എല്‍.ജിയുടെ അര്‍ബര്‍ രണ്ടാം എഡിഷന്‍ സ്മാര്‍ട് വാച്ചുകളുടെ ലോഞ്ചിങ് അടുത്തയാഴ്ചയായിരുന്നു കമ്പനി നിശ്ചിയിച്ചിരുന്നത്.

എന്നാല്‍ ചില സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് അടുത്തയാഴ്ചത്തെ ലോഞ്ചിങ് മാറ്റിവച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ഹാര്‍ഡ് വെയര്‍ തകരാര്‍ കണ്ടതിനെ തുടര്‍ന്നാണ് തല്‍ക്കാലത്തേക്ക് ഫോണ്‍ മാര്‍ക്കറ്റില്‍ എത്തിക്കേണ്ടെന്ന തീരുമാനം കമ്പനി എടുത്തത്.

അതേസമയം വിഷയത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കമ്പനി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കള്‍ക്ക് അപകടകരമായ ഒന്നും ഇല്ലെന്നും സ്മാര്‍ട് വാച്ചിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും അല്ലെന്നുമാണ് കമ്പനി പറയുന്നത്.

എന്നാല്‍ പ്രൊഡക്ട് എന്ന് മാര്‍ക്കറ്റില്‍ എത്തും എന്നതിനെ കുറിച്ച് കമ്പനി വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. സെല്ലുലാര്‍ സപ്പോര്‍ട്ടോടുകൂടി വിപണിയിലെത്തുന്ന ആദ്യത്തെ ആന്‍ഡ്രോയ്ഡ് വെയര്‍ സ്മാര്‍ട് വാച്ചായിരുന്നു എല്‍.ജി അര്‍ബന്‍ സെക്കന്റ് എഡിഷന്‍ എല്‍.ടി.ഇ

Latest Stories

We use cookies to give you the best possible experience. Learn more