| Tuesday, 1st December 2015, 11:53 am

എല്‍.ജിയുടെ പുതിയ മോഡല്‍ എല്‍ജി സീറോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സൗത്ത് കൊറിയന്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ എല്‍ജി തങ്ങളുടെ പുതിയ മോഡല്‍ അനൗണ്‍സ് ചെയ്തു.

എല്‍ജി സീറോ എന്നാണ് പുതിയ മോഡലിന്റെ പേര്. ഫുള്‍ മെറ്റല്‍ ബോഡിയാണ് ഫോണിന്റേത്.

ആദ്യം കൊറിയയില്‍ പുറത്തിറക്കുന്ന മോഡല്‍ പിന്നീട് ഏഷ്യ യൂറോപ് ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും എത്തും. എല്‍ജി ജി സീരീസിലുള്ള അതേ ക്യാമറ ടെക്‌നോളജി തന്നെയാണ് ഇതിലും ഉണ്ടാവുക.

മുന്‍പത്തെ മോഡലുകളെ അപേക്ഷിച്ച് അല്പം കൂടി സ്ലിം ആണ് എല്‍ജി സീറോ.5 ഇഞ്ച് എച്ച്.ഡി സെല്‍ടച്ച് സിസ്‌പ്ലേയും 1280*720 റെസല്യൂഷനും ഉണ്ട്. 16 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്. പിന്‍വശത്തെ ക്യാമറ 13 മെഗാപിക്‌സലും സെല്‍ഫി ക്യാമറ 8 മെഗാപിക്‌സലുമാണ്.

ജസ്റ്റര്‍ ഷോട്ട്, ജസ്റ്റര്‍ വ്യൂ, ഇന്റേണല്‍ ഷോട്ട് എന്നീ ഓപ്ഷനുകളും ഉണ്ടാകും. വൈഫൈ, ബ്ലൂടൂത്ത്, യു.എസ്.ബി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

ആന്‍ഡ്രോയ്ഡ് 5.1 ലോലിപ്പോപ്പില്‍ അവതരിപ്പിക്കുന്ന ഫോണില്‍ 2050 എം.എ.എച്ച് ബാറ്ററി ലൈഫും ഉണ്ട്. ബ്ലാക്, ഗോള്‍ഡ് കളറുകളില്‍ ഫോണ്‍ ലഭ്യമാണ്.

Latest Stories

We use cookies to give you the best possible experience. Learn more