| Friday, 11th July 2014, 7:42 pm

ചുരുട്ടി വെക്കാവുന്ന ടെലിവിഷനുമായി എല്‍.ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മുംബൈ: പേപ്പര്‍ പോലെ ചുരുട്ടിവെക്കാവുന്ന ടെലിവിഷന്‍ സെറ്റുമായി എല്‍ ജി. 18 ഇഞ്ച് വലിപ്പമുള്ള ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേക്കാണ് കൊറിയന്‍ കമ്പനിയായ എല്‍.ജി രൂപം നല്‍കിയത്.

ചുരുട്ടിയെടുക്കാവുന്ന ഒ.എല്‍.ഇ.ഡി പാനലിലൂടെ ഹൈഡെഫനിഷന്‍ ഡിസ്‌പ്ലേ ലഭ്യമാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 1200-810 ആണ് ഡിസ്‌പ്ലേ റിസല്യൂഷന്‍. പാനലിനെ വെറും ആറ് സെന്റീമീറ്റര്‍ വ്യാസത്തിലേക്ക് ചുരുട്ടിയെടുക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

സുതാര്യ എല്‍.സി.ഡി. ഡിസ്‌പ്ലേകള്‍ക്ക് പകരം ഉപയോഗിക്കാന്‍ കഴിയുന്ന സുതാര്യ ഒ.എല്‍.ഇ.ഡി. ഡിസ്‌പ്ലേയും എല്‍ജി വികസിപ്പിച്ചിട്ടുണ്ട്. 2017 ഓടെ 60 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുകള്‍ നിര്‍മ്മിക്കാനാകുമെന്നാണ് കമ്പനി അധികൃതരുടെ പ്രതീക്ഷ.

Latest Stories

We use cookies to give you the best possible experience. Learn more