| Wednesday, 1st June 2016, 3:46 pm

എല്‍ജി ജി 5 ഫഌഗ്ഷിപ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എല്‍ജി ജി 5 ഫഌഗ്ഷിപ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. 52,990 രൂപയാണ് വില. ഫഌപ് കാര്‍ട്ട് വഴിയും മറ്റ് റീട്ടെയില്‍ സ്‌റ്റോറുകള്‍ വഴിയും ഫോണ്‍ ലഭ്യമാണ്.

മൊഡ്യൂളാര്‍ ഇക്കോ സിസ്റ്റവും അകസസറീസുമാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. 2,800 എം.എ.എച്ച് റിമൂവബിള്‍ ആണ് ബാറ്ററി ലൈഫ്. ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

5.30 ഇഞ്ച് ക്യൂ എച്ച് ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. പിക്‌സല്‍ ഡെന്‍സിറ്റി 554 പിപിഐ ആണ്. 4 ജിബിയാണ് റാം. 32 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ്.

മൈക്രോ എസ്ഡി കാര്‍ഡ് വഴി 200 ജിബിയാക്കി ഉയര്‍ത്താം. പിന്‍വശത്തെ ക്യാമറ 16 മെഗാപിക്‌സലാണ്. മുന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലാണ്. 159 ഗ്രാമാണ് ഭാരം. 149.40×73.90×7.70 എം.എം ആണ് വലിപ്പം

Latest Stories

We use cookies to give you the best possible experience. Learn more