| Monday, 13th April 2015, 3:24 pm

പുറത്തിറക്കുന്നതിന് ആഴ്ച്ചകള്‍ക്ക് മുമ്പ് എല്‍.ജിയുടെ ജി4 സ്മാര്‍ട്‌ഫോണിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

രണ്ടാഴ്ച്ചകള്‍ക്കുള്ളില്‍ ഔദ്യോഗികമായി പുറത്തിറങ്ങാനിരിക്കുന്ന എല്‍.ജിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ജി4 ന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലീക്കായി. അറിയപ്പെടുന്ന ചോര്‍ത്തല്‍ വിദഗ്ദനായ ഇവാന്‍ ബ്ലാസ് ആണ് ഈ ചിത്രങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്‍.ജി ജി4ന്റെ ബാക്ക് കേസ് വിവിധ വര്‍ണങ്ങളില്‍ ലഭ്യമാണെന്നാണ് ചിത്രങ്ങള്‍ പറയുന്നത്. വിവിധ നിറത്തിലുള്ള യഥാര്‍ത്ഥ തുകല്‍ ഫഌപ് കവറുകളും ഇതിനൊപ്പമുണ്ട്. കൂടാതെ പ്ലാസ്റ്റിക് കേസും ഇതിനൊപ്പമുണ്ട്. ക്വിക്ക് സര്‍ക്കിള്‍ കേസ് ഈ മോഡലിലൂടെ വീണ്ടും തിരിച്ചുവരികയാണ്. ഇതുവഴി കവര്‍ അടച്ച് വെച്ച് കൊണ്ട് തന്നെ നോട്ടിഫിക്കേഷനുകള്‍ കാണാനാവും.

ലേസര്‍ ഓട്ടോഫോക്കസോട് കൂടിയ 16 മെഗാ പിക്‌സല്‍ കാമറയാണിതിനുണ്ടാവുക. ചിത്രങ്ങള്‍ക്ക് കൂടുതല്‍ വര്‍ണഭംഗി നല്‍കുന്ന ഇന്‍ഫ്രാറെഡ് കളര്‍ സ്‌പെക്ട്രം അനലൈസര്‍ സംവിധാനവും ഫുള്‍ മാന്വല്‍ ഷൂട്ടിംങ് മോഡും എല്‍ജി ജി4 നുണ്ട്.

5.5 ഇഞ്ച് ക്വാഡ് എച്ച്.ഡി സ്‌ക്രീന്‍, റീപ്ലേസബിള്‍ ആയ 3,000mAh ബാറ്ററിയും മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഇതിന്റെ പ്രത്യേകതയാണ്. ഏപ്രില്‍ 28നായിരിക്കും ഈ ഫോണ്‍ എല്‍.ജി പുറത്തിറക്കുക

Latest Stories

We use cookies to give you the best possible experience. Learn more