| Tuesday, 13th November 2018, 10:49 pm

വനിതാ ലോകകപ്പില്‍ മികച്ച പ്രകടനവുമായി ലെസ്ബിയന്‍ ദമ്പതികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗയാന: ഐ.സി.സി വനിത ടി-20 ലോകകപ്പില്‍ താരമായിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ഡാനെ വാനും ഓള്‍ റൗണ്ടര്‍ മരിസാനെയും. ലെസ്ബിയന്‍ ദമ്പതികളായ ഇരുവരും ഈ വര്‍ഷം ജൂലൈയിലാണ് വിവാഹം കഴിച്ചത്. ഐ.സി.സി. ടൂര്‍ണമെന്റില്‍ ഒരുമിച്ച് ബാറ്റ് ചെയ്യുന്ന ആദ്യ ദമ്പതികളാണ് ഇരുവരും.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് ഇരുവരും ഒരുമിച്ച് ബാറ്റിങിനിറങ്ങിയത്. ക്രിക്കറ്റ് പിച്ചിലെ അപൂര്‍വ കാഴ്ചകളിലൊന്നായിരുന്നു അത്. ദക്ഷിണാഫ്രിക്കയുടെ ജയത്തിലെ നിര്‍ണായക പങ്കാളിയായിരുന്നു രണ്ട് താരങ്ങളും.

ALSO READ: ‘ഓസ്‌ട്രേലിയ കരുതിയരിക്കുക, കോഹ്‌ലിക്ക് ഏതുപിച്ചും ഒരുപോലെ’; മുന്നറിയിപ്പുമായി മൈക്കല്‍ വോണ്‍

ഇരുവരും ചേര്‍ന്ന് 67 റണ്‍സാണ് അടിച്ചെടുത്തത്.ഒരു വിക്കറ്റും 38 റണ്‍സും നേടിയ മരിസാനെയുടെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി. ഡാനെ 33 റണ്‍സെടുത്ത് പുറത്തായി. നേരത്തെ ശ്രീലങ്കയെ 99 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്താക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം വിവാഹിതരായ ന്യൂസിലന്‍ഡിന്റെ ആമി സാറ്റെര്‍വെയിറ്റും ലീതഹുഹുവുമാണ് ക്രിക്കറ്റ് ലോകത്തിലെ ആദ്യ ദമ്പതികള്‍.

Image result for dane van niekerk and marizanne kapp

We use cookies to give you the best possible experience. Learn more