| Saturday, 7th July 2012, 2:45 pm

നാട്ടിലിറങ്ങിയ പുലിയെ പിടിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരടക്കം നാല് പേര്‍ക്ക് പരിക്കേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കോന്നിയ്ക്ക് സമീപം എരവണില്‍ നാട്ടിലിറങ്ങിയ പുലിയെ കീഴ്‌പ്പെടുത്തി. പി.എസ്.ബി.സി.എം സ്‌കൂളിനു സമീപം കൃഷ്ണവിലാസത്തില്‍ സജിയുടെ പുരയിടത്തിലാണ് ഇന്നു രാവിലെ പുലിയെ കണ്ടത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പുലിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. മൂന്നു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ പുലി തിരച്ചിലില്‍ ഏര്‍പ്പെട്ടിരുന്നവരുടെ നേര്‍ക്ക് ചാടി.

തുടര്‍ന്ന് പോലീസ് വെടിവെച്ച് പുലിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. പുലിയെ പരിശോധിക്കുന്നതിനായി കോന്നിയിലെ ആനക്കൊട്ടിലിലേക്ക് വനപാലകര്‍ പുലിയെ കൊണ്ടുപോയി.

പുലിയുടെ ആക്രമണത്തില്‍ മാധ്യപ്രവര്‍ത്തരടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. നാട്ടുകാര്‍ പിടികൂടുന്നതിനിടെ പുലിക്കും പരിക്കേറ്റു.

Latest Stories

We use cookies to give you the best possible experience. Learn more