| Wednesday, 11th February 2026, 1:34 pm

അതായിരുന്നു ഞാന്‍ സാറയില്‍ കണ്ട ഏറ്റവും വലിയ ക്വാളിറ്റി; അതെന്നെ അത്ഭുതപ്പെടുത്തി: ലിയോണ ലിഷോയ്

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലിയോണ ലിഷോയ്. 2012ല്‍ പുറത്തിറങ്ങിയ കലികാലം എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച താരം പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെയാണ് പ്രക്ഷക ശ്രദ്ധ നേടിയത്.

Photo: ലിയോണ ലിഷോയ്/ Facebook.com

സിനിമയില്‍ സാറ അര്‍ജുന്‍ അവതരിപ്പിച്ച ആന്‍മരിയ എന്ന കഥാപാത്രത്തിന്റെ അമ്മയായാണ് ലിയോണയെത്തിയത്. ദൈവതിരുമകള്‍, ഏക് ദി ദായാന്‍ എന്നീ സിനിമകളില്‍ ബാലതാരമായി തിളങ്ങിയ സാറയുടെ ആദ്യ മലയാള ചിത്രമായിരുന്നു ആന്‍ മരിയ കലിപ്പിലാണ്.

രണ്‍വീര്‍ സിങ്ങിന്റെ നായികയായി സാറ ധുരന്ധറില്‍ എത്തിയത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഇപ്പോഴിതാ മലബാര്‍ ജേര്‍ണല്‍സുമായുള്ള അഭിമുഖത്തില്‍ ആന്‍മരിയ കലിപ്പിലാണ് സിനിമയില്‍ സാറയുമായി പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ലിയോണ. സാറ ആ പ്രായത്തില്‍ തന്നെ വളരെ പ്രൊഫഷണലായിരുന്നുവെന്ന് ലിയോണ പറയുന്നു.

Photo: സാറ അര്‍ജുനും ലിയോണയും ആന്‍മരിയ കലിപ്പിലാണ് സിനിമയിലെ രംഗത്തില്‍ നിന്നും

‘അന്നവള്‍ കൊച്ചു കുട്ടിയായാണ്, അതോടൊപ്പം തന്നെ പ്രൊഫഷണലുമായിരുന്നു. അത് ഒരു റെയര്‍ കോമ്പിനേഷനാണ്. ഞാന്‍ കുട്ടികളുടെ കൂടെ ഒരുപാട് അഭിനയിച്ചിട്ടുണ്ട്. പരസ്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്. സാറ അവരില്‍ നിന്നൊക്കെ വ്യത്യസ്തയായിരുന്നു. ആ കുട്ടിക്ക് മലയാളം അറിയില്ലായിരുന്നു. പക്ഷേ മലയാളം പഠിച്ചിരുന്നു.

എല്ലാ ഡയലോഗുകളും അറിയുമായിരുന്നു. അവള്‍ കാരണം ഒരിക്കലും റീടേക്ക് പോയിട്ടില്ല. അത്രയും പ്രൊഫഷണലായിരുന്നു. പിന്നെ അഭിനയിക്കാനും വളരെ ഇഷ്ടമായിരുന്നു. ആരും നിര്‍ബന്ധിച്ച് ചെയ്യിക്കുന്നതൊന്നുമല്ല,’ ലിയോണ പറയുന്നു.

ഷോട്ടിനിടയില്‍ കട്ട് പറഞ്ഞ് കഴിഞ്ഞ് അമ്മയുടെ അടുത്തേക്ക് പോയാല്‍ സാറാ സാധാരണ കുട്ടികളെ പോലെയാകുമെന്നും അതായിരുന്നു തനിക്ക് ഏറ്റവും ഇഷ്ടമെന്നും ലിയോണ പറഞ്ഞു. എല്ലാ കുട്ടികളും അങ്ങനെയല്ലെന്നും അഭിനയിക്കാന്‍ നിര്‍ബന്ധിക്കേണ്ടി വരുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

ചില കുട്ടികള്‍ പ്രൊഫഷണലായി കഴിഞ്ഞാല്‍ ആ കുട്ടിത്തം നഷ്ടപ്പെടാറുണ്ടെന്നും എന്നാല്‍ സാറ അങ്ങനെയായിരുന്നില്ലെന്നും ലിയോണ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ സാറയെ വലിയ ഇഷ്ടമായിരുന്നുവെന്നും നടി പറഞ്ഞു.

ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലൂടെ സാറ അര്‍ജുന്‍ മലയാളികള്‍ക്കും പ്രിയങ്കരിയായി മാറിയിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനിലും താരം ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.

Content Highlight: Leona Lishoy talks about Sara Arjun and the movie Ann Maria Kalipilanu

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more