| Thursday, 1st September 2016, 1:24 pm

ലെനോവോയുടെ ഏറ്റവും മെലിഞ്ഞ ലാപ്‌ടോപ് : 2 ഇന്‍ വണ്‍ യോഗ ബുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

2 ഇന്‍ വണ്‍ യോഗ ബുക്കിന് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. യൂണിക് ഹലോ കീബോര്‍ഡും റിയല്‍പെന്‍ അക്‌സസറീസും ഉണ്ട്. റിയല്‍പെന്‍ ആക്‌സസറീസിന്റെ പ്രധാന പ്രത്യേകത അത് ചാര്‍ജ് ചെയ്യേണ്ട എന്നതാണ്.


ലോകത്തിലേ ഏറ്റവും മെലിഞ്ഞ ലാപ്‌ടോപ് എന്ന അവകാശവാദവുമായി ലെനോവോ പുതിയ മോഡല്‍ പുറത്തിറക്കി. ടു ഇന്‍ വണ്‍ യോഗ എന്നാണ് പുതിയ മോഡലിന്റെ പേര്.

യോഗ 910 എന്ന മറ്റൊരു മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

2 ഇന്‍ വണ്‍ യോഗ ബുക്കിന് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. യൂണിക് ഹലോ കീബോര്‍ഡും റിയല്‍പെന്‍ അക്‌സസറീസും ഉണ്ട്. റിയല്‍പെന്‍ ആക്‌സസറീസിന്റെ പ്രധാന പ്രത്യേകത അത് ചാര്‍ജ് ചെയ്യേണ്ട എന്നതാണ്.

9.9 എംഎം ആണ് നീളം. 690 ഗ്രാമാണ് ഭാരം. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 10.1 ഇഞ്ച് ഐ.പി.എസ് എഫ്.എച്ച്.ഡി സ്‌ക്രീനാണ് ഉള്ളത്. ഇന്റല്‍ ആറ്റം എക്‌സ് 5 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.

4 ജിബിയാണ് റാം. 64 ജിബിയാണ് ഇന്‍ബില്‍ട്ട് സ്‌റ്റോറേജ്. സിംഗില്‍ ചാര്‍ജിലൂടെ 12 മണിക്കൂര്‍ ഉപയോഗിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. ഗണ്‍മെറ്റല്‍ ഗ്രേ, ഷാംപെയ്ന്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ യോഗ ബുക്ക് ലഭ്യമാണ്. 37,300 രൂപയാണ് വില. ആന്‍ഡ്രോയ്ഡ് വേര്‍ഷന് 44,700 രൂപയാണ് വില.

യോഗ 910 മോഡല്‍ലില്‍ ഫുള്‍ മെറ്റല്‍ ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്റഗ്രേറ്റഡ് ഫിംഗര്‍ പ്രിന്റ്‌സെന്‍സറും ഉണ്ട്. ഷാംപെയ്ന്‍ ഗോള്‍ഡ്, പ്ലാറ്റിനം സില്‍വര്‍, ഗണ്‍മെറ്റല്‍ എന്നീ നിറങ്ങളില്‍ ലാപ്‌ടോപ്പ് ലഭ്യമാണ്.

13.6 ഇഞ്ച് 4 കെ നിയര്‍ എഡ്ജ്‌ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 7ത് ജനറേഷന്‍ ഇന്റല്‍കോര്‍ ഐ സെവന്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. സിംഗിള്‍ ചാര്‍ജിലൂടെ 15.5 മണിക്കൂര്‍ ഉപയോഗിക്കാം. 1,11900 രൂപയാണ് വില.

Latest Stories

We use cookies to give you the best possible experience. Learn more