ജയരാജ് സംവിധാനം ചെയ്‌ത സ്നേഹം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ലെന. സിനിമകളിൽ സജീവമാകുന്നതിന് മുമ്പ് സീരിയലുകളിലൂടെ പ്രശസ്‌തയായിരുന്നു അവർ.
മലയാളത്തിൽ 100ലധികം സിനിമകളിൽ അഭിനയിച്ച ലെന തമിഴിലും ഹിന്ദിയിലും തൻറെ സാന്നിധ്യമറിയിച്ചു. ട്രാഫിക് എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ലെന സ്വന്തമാക്കി. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് സംസാരിക്കുകയാണ് ലെന. മോഹൻലാൽ സ്പിരിച്വാലിറ്റി സംസാരിക്കുന്ന ആളല്ലെന്ന് ലെന പറയുന്നു.
‘ലാലേട്ടൻ ഒട്ടും സ്പിരിച്വാലിറ്റി സംസാരിക്കുന്ന ആളല്ല. ഈ അടുത്താണെന്ന് തോന്നുന്നു പിന്നെയും സ്പിരിച്വാലിറ്റിയെപ്പറ്റി പറയുന്നതൊക്കെ. പക്ഷെ നമ്മൾ സെറ്റിലൊക്കെ കണ്ടാൽ വളരെ ലൈറ്റ് ആയിട്ടുള്ള തമാശയൊക്കെ പറഞ്ഞ്, വളരെ കുറച്ച് സംസാരിക്കുന്ന കൂട്ടത്തിലാണ് അദ്ദേഹം,’ ലെന പറയുന്നു.
സെറ്റിലുണ്ടാകുമ്പോഴുള്ള ചെറിയ സംസാരങ്ങൾ മാത്രമേ മോഹൻലാലുമായി ഉണ്ടാകാറുള്ളുവെന്നും സീരിയസ് ആയിട്ടുള്ള സംഭാഷണങ്ങൾക്ക് ഒരിക്കലും മോഹൻലാലിനെ കിട്ടാറില്ലെന്നും ലെന കൂട്ടിച്ചേർത്തു.
എല്ലാവരുടെയും പ്രൈവറ്റ് ആയിട്ടുള്ള കാര്യമാണ് സ്പിരിച്വാലിറ്റിയെന്നും ലെന കൂട്ടിച്ചേർത്തു.
മൈൽസ്റ്റോൺ മേക്കേഴ്സിനോട് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലെന.
മോഹൻലാലിനൊപ്പം ദേവദൂതൻ, സ്പിരിറ്റ് എന്നീ സിനിമകളിലാണ് ലെന ഒരുമിച്ച് അഭിനയിച്ചത്.
തന്നെ പതറാതെ ഡയലോഗ് പഠിപ്പിച്ചത് മോഹൻലാൽ ആണെന്ന് ലെന മുമ്പ് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സ്പിരിറ്റ് എന്ന സിനിമയിൽ സീനുകൾ കൂട്ടിച്ചേർക്കുമായിരുന്നെന്നും മോഹൻലാൽ പോലൊരു നടന്റെ മുന്നിൽ നിന്ന് ഡയലോഗ് പറയുന്നത് വെല്ലുവിളിയാണെന്നും ലെന പറഞ്ഞിരുന്നു.
തനിക്ക് ആ സിനിമയിൽ ഒരുപാട് ഡയലോഗ് കിട്ടിയിരുന്നെന്നും താൻ അപ്പോൾ ഭയന്ന് പോയെന്നും ലെന പറഞ്ഞിരുന്നു.
അപ്പോൾ മോഹൻലാലാണ് തനിക്ക് ഡയലോഗ് പഠിക്കാനുള്ള ടെക്നിക് പറഞ്ഞുതന്നതെന്നും ലെന കൂട്ടിച്ചേത്തു.
Content Highlight: Lena Talking about Mohanlal’s Spirituality