| Tuesday, 20th October 2015, 8:36 pm

വനിതയെ കയ്യേറ്റം ചെയ്തതിന് അമിത് മിശ്രയ്‌ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗലൂരു: സ്ത്രീയെ അക്രമിച്ചതിന് ലെഗ് സ്പിന്നര്‍ അമിത് മിശ്രയ്‌ക്കെതിരെ ബംഗലൂരു പോലീസ് കേസെടുത്തു. അമിത് മിശ്രയുടെ സുഹൃത്തും ബോളിവുഡ് നിര്‍മാതാവുമായ വന്ദനയുടെ പരാതിയിലാണ് കേസെടുത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക്് മുന്നോടിയായി ബംഗലൂരുവില്‍ നടന്ന പരിശീലന ക്യാമ്പിനിടെയാണ് സംഭവം. ബംഗലൂരുവിലെ അശോക് നഗര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സെപ്റ്റംബര്‍ 25ന് അമിത് മിശ്ര താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ വെച്ചാണ് തന്നെ അക്രമിച്ചതെന്ന് യുവതി പരാതി നല്‍കിയിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഏഴ് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അമിത് മിശ്രയ്ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായി നടക്കുന്ന പരമ്പരയില്‍ അമിത് മിശ്ര കളിക്കുന്നുണ്ട്. ആദ്യ രണ്ട് ടെസ്റ്റുകളിലേക്കുള്ള ടീമിലും അമിത് മിശ്രയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദല്‍ഹിയില്‍ നിന്നുള്ള താരമാണ് അമിത് മിശ്ര.

Latest Stories

We use cookies to give you the best possible experience. Learn more