| Sunday, 16th September 2018, 10:27 pm

ജെ.എന്‍.യുവില്‍ ഇടത് സംഘടനകള്‍ വിജയം ആഘോഷിച്ചത് അഭിമന്യുവിന്റെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ജെ.എന്‍.യുവില്‍ ഇടത് സംഘടനകള്‍ നേടിയ വിജയം ആഘോഷിച്ചത് മഹാരാജാസ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ച്.

യുണൈറ്റഡ് ലെഫ്റ്റ് സഖ്യകക്ഷിയും, അഭിമന്യുവിന്റെ സംഘടനയുമായ എസ്.എഫ്.ഐയുടെ ദല്‍ഹി വിഭാഗം പ്രവര്‍ത്തകരാണ് ഇങ്ങനെ വിജയം ആഘോഷിച്ചത്.


ALSO READ: ഒടുവില്‍ ക്രിസ്റ്റി അടിച്ചു; റൊണാള്‍ഡോക്ക് യുവന്റസില്‍ ആദ്യ ഗോള്‍; ആഘോഷതിമിര്‍പ്പില്‍ ആരാധകര്‍


എ.ബി.വി.പിയെ വലിയ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എസ്.എഫ്.ഐ, ഐസ, എ.ഐ.എസ്.എഫ്. ഡി.എസ്.എഫ് എന്നീ സംഘടനകള്‍ ചേര്‍ന്ന് വിജയം നേടിയത്.

എന്‍. സായ് ബാലാജി ജെ.എന്‍.യുവിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സരിക ചൗധരി, അജാസ് അഹമ്മദ്, മലയാളിയായ അമൃത ജയദീപ് എന്നിവരാണ് യഥാക്രമം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി പോസ്റ്റുകളില്‍ വിജയം നേടിയത്. ഇതില്‍ ജോയിന്റ് സെക്രട്ടറി പോസ്റ്റില്‍ ഒഴികെ എല്ലാ സീറ്റിലും ആയിരത്തില്‍ പരം വോട്ടുകളുടെ ലീഡുണ്ട്.


ALSO READ: രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി അനുവദിച്ചാല്‍ രാജ്യത്ത് കലാപങ്ങളുണ്ടാവില്ല: ആര്‍.എസ്.എസ് നേതാവ്


അംബേദ്കറൈറ്റ് സംഘടനയായ ബാപ്‌സക്ക് പക്ഷേ പ്രതീക്ഷിച്ച മുന്നേറ്റം തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല

We use cookies to give you the best possible experience. Learn more