ചെന്നൈ: ഇന്ത്യന്‍ ടെന്നീസിന്റെ രാജാവ് ബോളിവുഡിലേക്കും. ഇതുവരെ ടെന്നീസ് കോര്‍ട്ടില്‍ എയ്‌സുകള്‍ പായിച്ച് എതിരാളികളെ ഞെട്ടിച്ച ലിയാന്‍ഡര്‍ പെയ്‌സിനെ ഇനി നൃത്തം ചെയ്തും പ്രണയരംഗങ്ങളിലും കാണാം.
അശോക് കോഹ്‌ലി സംവിധാനം ചെയ്യുന്ന രാജധാനി എക്‌സ്പ്രസിലാണ് ലിയാന്‍ഡര്‍ പെയ്‌സിന്റെ അരങ്ങേറ്റം. അടുത്തമാസം ആദ്യ ആഴ്ച്ചയില്‍ ചിത്രം തിയേറ്ററുകളിലെത്തും. ജിമ്മി ഷേര്‍ഗില്‍, ധിയാല്‍ ചാറ്റര്‍ജി, പൂജ ബോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.[]
ഒരു സോഷ്യോ പൊളിറ്റികല്‍ ഡ്രാമ ചിത്രമാണ് രാജധാനി എക്‌സ്പ്രസ്. 13 ഗ്രാന്റ്സ്ലാം ചാമ്പ്യന്‍ഷിപ്പുകളില്‍ ജേതാവായ പെയ്‌സിന്റെ പുതിയ ചുവട്മാറ്റം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
തന്റെ സിനിമാ പ്രണയം നേരത്തേ പെയ്‌സ് വ്യക്തമാക്കിയതാണ്. രാജധാനി എക്‌സ്പ്രസ് കൂടാതെ വേറെയും ചിത്രങ്ങളില്‍ അഭിനയിക്കാനാണ് പെയ്‌സിന്റെ തീരുമാനം എന്നാണ് അറിയുന്നത്.
ബോളിവുഡ് താരം ലാറ ദത്തയാണ് പെയ്‌സിന്റെ ഭാര്യ.