| Sunday, 1st February 2015, 3:10 pm

ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം പെയ്‌സ്-ഹിംഗിസ് സഖ്യത്തിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ മിക്‌സഡ് ഡബിള്‍സ് കിരീടം ലിയാന്‍ഡര്‍ പെയ്‌സ് മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ക്രിസ്റ്റീന മ്ലാഡനോവിക് ഡാനിയല്‍ നെസ്റ്റര്‍ സംഖ്യത്തെ തോല്‍പ്പിച്ചാണ് പെയ്‌സ്ഹിംഗിസ് സംഖ്യം കിരീടം സ്വന്തമാക്കിയത്.

63, 64 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പെയ്‌സ്-ഹിംഗിസ് സഖ്യം മ്ലാഡനോവിക്-ഡാനിയല്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. പെയ്‌സിന്റെ പതിനാറാമത് ഗ്രാന്‍സ്ലാം കിരീടവും ആസ്‌ട്രേലിയന്‍ ഓപ്പണില്‍ നാലാമത്തെ കിരീടവുമാണിത്.

അഞ്ച് തവണ ഗ്രാന്‍സ്ലാം നേടിയ താരമാണ് ഹിംഗിസ്. ഹിംഗിസിന്റെ രണ്ടാമത്തെ ഓസ്‌ട്രേലിയണ്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടമാണിത്. മെല്‍ബണില്‍ നടന്ന മത്സത്തില്‍ മൂന്ന് തവണ സിംഗിള്‍സ് കിരീടവും നാല് തവണ വുമണ്‍സ് ഡബിള്‍സും ഹിംഗിസ് സ്വന്തമാക്കിയിട്ടുണ്ട്.

2006 ല്‍ മഹേഷ് ഭൂപതിയോടൊപ്പം കളിച്ച ഡബിള്‍സിലും അവര്‍ വിജയിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more