| Tuesday, 9th July 2019, 5:30 pm

പെരുമ്പാവൂര്‍ നഗരസഭാ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി; യു.ഡി.എഫ് പ്രമേയത്തെ പിന്തുണച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: പെരുമ്പാവൂര്‍ നഗരസഭാ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. ഇടത് ചെയര്‍പേഴ്‌സണായ സതി ജയകൃഷ്ണനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. യു.ഡി.എഫ് പ്രമേയത്തെ മൂന്ന് ബി.ജെ.പി അംഗങ്ങളും, ഒരു പി.ഡി.പി അംഗവും പിന്തുണച്ചു.

27 അംഗ ഭരണ സമിതിയില്‍ 13 അംഗങ്ങളുള്ള ഇടതുമുന്നണി യു.ഡി.എഫ് വിമതനായ കെ.എം അലിയുടെ പിന്തുണയോടെയായിരുന്നു ഭരണം നടത്തിയത്. ആകെ 14 വോട്ട് നേടിയാണ് യുഡിഎഫ് നഗരസഭ ഭരണം സ്വന്തമാക്കിയത്.

Latest Stories

We use cookies to give you the best possible experience. Learn more