| Monday, 21st July 2025, 4:45 pm

V. S. Achuthanandan; ഇടതുപക്ഷ മുന്നണിയേയും കേരളത്തേയും നയിക്കുന്നതില്‍ സഖാവ് വി.എസിന്റെ നേതൃതപരമായ പങ്ക് അതുല്യമാണ്: ടി.പി രാമകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി എല്‍. ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. പാര്‍ട്ടിയെയും ഇടതുപക്ഷ മുന്നണിയേയും കേരളത്തേയും നയിക്കുന്നതില്‍ സഖാവ് വി.എസിന്റെ നേതൃതപരമായ പങ്ക് അതുല്യമാണെന്ന് ടി.പി രാമകൃഷ്ണന്‍ പറയുന്നു.

ദീര്‍ഘ നാളായി രോഗശയ്യയിലായിരുന്നിട്ട് പോലും പ്രധാനപ്പെട്ട വിഷയങ്ങളില്‍ പ്രതികരിച്ചുകൊണ്ടും കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ടും സഖാവ് വി.എസ് വഹിച്ച പങ്ക് ഇന്ന് നമ്മുടെ മുമ്പിലുണ്ട്. സഖാവ് വി.എസിന്റെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിലും ഇടതുപക്ഷ ജനാതിപധ്യ പ്രസ്ഥാനത്തിനും തീരാ നഷ്ടമാണെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇടതുപക്ഷ ജനാതിപധ്യ മുന്നണി വി.എസിന്റെ ചരമത്തില്‍ ദുഖവും അനുശോചനും രേഖപ്പെടുത്തുന്നു. അദ്ദേഹം നേതൃത്വം നല്‍കി മുന്നോട്ട് കൊണ്ടുപോയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ ജനാതിപധ്യ മുന്നണിയെയും കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുക എന്നത് അദ്ദേഹത്തിന്റെ ഓര്‍മക്ക് മുമ്പില്‍ നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തമാണെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

Content Highlight: LDF Convener TP Ramakrishnan expressed condolences on the demise of former Chief Minister VS Achuthanandan

We use cookies to give you the best possible experience. Learn more