കോഴിക്കോട്: കോഴിക്കോട് മര്‍കസ് ലോ കോളേജിലെ വിദ്യാര്‍ത്ഥിയും സി.പി.ഐ.എമ്മിന്റെ സജീവ പ്രചാരകനുമായിരുന്ന അബു അരീക്കോടിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്.
കോടഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. ശനിയാഴ്ചയായിരുന്നു അബുവിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ലോണ്‍ ആപ്പുകളുടെ തട്ടിപ്പില്‍ കുരുങ്ങിയാണ് അബുവിന്റെ മരണമെന്ന തരത്തില്‍ ആരോപണങ്ങളുയര്‍ന്നിരുന്നു.
വി.സി അബൂബക്കര്‍ എന്നാ അബു അരീക്കോട് സോഷ്യല്‍മീഡിയയിലെ സജീവ സാന്നിധ്യമായിരുന്നു.
അബുവിന്റെ വിയോഗത്തില്‍ എ.എ. റഹീം എം.പി, ടി.പി. രാമകൃഷ്ണന്‍ എം.പി, കെ.ടി. ജലീല്‍ എം.എല്‍.എ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
അരീക്കോട് പൂങ്കുടി സ്വദേശിയായ അബു, നെല്ലികുന്ന് വീട്ടില്‍ അബ്ദുള്‍ കരീം-വഹാബി ദമ്പതികളുടെ മകനാണ്.
Content Highlight: Law student Abu Areekode’s death; Case registered for unnatural death