| Thursday, 18th July 2024, 3:55 pm

സംസ്ഥാനത്ത് പെരുമഴ; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം, വയനാട്ടിലും കണ്ണൂരിലും റെഡ് അലേര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

കണ്ണൂര്‍, വയനാട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വരും മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

അതോടൊപ്പം തന്നെ വടക്കന്‍ കേരള തീരത്ത് ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. കേരള തീരത്ത് കാലവര്‍ഷ കാറ്റും ശക്തമാണ്. ഇതിന്റെ സ്വാധീന ഫലമായി മഴ കൂടുതല്‍ കനക്കുമെന്നാണ് മുന്നറിയിപ്പ്.

രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ടും, എട്ട് ജില്ലകളില്‍ ഓറഞ്ച് അലേർട്ടും നിലനില്‍ക്കുന്നുണ്ട്. ബാക്കിയുള്ള ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വരും മണിക്കൂറില്‍ മഴ കനക്കുമെന്നതിനാല്‍ മലയോര മേഖലയിലെ ജനങ്ങളെല്ലാം ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും ഉള്ളതിനാല്‍ മത്സ്യ ബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: latest  weather updates kerala, heavy rain alert

Latest Stories

We use cookies to give you the best possible experience. Learn more