| Monday, 26th October 2026, 8:23 pm

ബത്ത ഒ.ടി.ടിയിലേക്ക് ഒപ്പം വിജയിയുടെ മകന്റെ ചിത്രവും, ഈ മലയാള ചിത്രവും

അശ്വിന്‍ രാജേന്ദ്രന്‍

തിയേറ്ററിന് പുറമെ സിനിമകള്‍ക്ക് വലിയ സാധ്യത നല്‍കുന്ന പ്ലാറ്റ്‌ഫോമാണ് ഓവര്‍ ദി ടോപ് അഥവാ ഒ.ടി.ടി. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, സോണി ലിവ് തുടങ്ങി നിരവധി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളാണ് കൊറോണയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമാ മേഖലയില്‍ സജീവമായിരിക്കുന്നത്. മലയാളത്തില്‍ നിന്നടക്കം പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്ക് വലിയ നിരൂപക പ്രശംസ നേടിനല്‍കാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സഹായിച്ചിരുന്നു. നേരിട്ട് ഒ.ടി.ടി റിലീസ് ചെയ്യുന്ന ചിത്രങ്ങളും നിരവധിയാണ്.

ബത്ത. Photo: X.com

ഇപ്പോഴിതാ മലയാളത്തിലും തമിഴിലുമായി ഒ.ടി.ടി റിലീസിനെത്തുന്ന ചിത്രങ്ങളുടെ ലിസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. രണ്ട് ഭാഷകളിലുമായി നാല് ചിത്രങ്ങളാണ് ഈ മാസവസാനം സ്ട്രീമിങ് ആരംഭിക്കുന്നത്. ബാലാജി സംവിധാനം ചെയ്ത് വിജയ് സേതുപതി പ്രധാനവേശത്തിലെത്തി വലിയ പ്രശംസ പിടിച്ചുപറ്റിയ ബത്തയാണ് ഇതില്‍ പ്രധാനപ്പെട്ടത്. അറ്റ്‌ലിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ചിത്രം കേരളത്തിലടക്കം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒക്ടോബര്‍ 29ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.

അതേസമയം വമ്പന്‍ ഹൈപ്പില്‍ പുറത്തിറങ്ങി വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ചിത്രവും ഈ ലിസ്റ്റിലുണ്ട്. തമിഴ്‌നാട് സൂപ്പര്‍താരവും നിലവിലെ മുഖ്യമന്ത്രിയുമായ വിജയിയുടെ മകന്‍ ജേസണണ്‍ സഞ്ജയ് സംവിധാനം ചെയ്ത സിഗ്മയാണ് ഒക്ടോബര്‍ 30ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്. വിജയ് സിനിമാജീവിതം അവസാനിപ്പിക്കുകയും അതേസമയം ജേസണ്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തതോടെ വലിയ ഹൈപ്പായിരുന്നു തമിഴ്‌നാട്ടില്‍ ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ജേസന്റെ ആദ്യചിത്രം പരാജയമായി മാറുകയായിരുന്നു.

Photo: X.com

ഒക്ടോബര്‍ 30ന് സോണി ലിവില്‍ റിലീസ് ചെയ്യുന്ന ഇമ്മോര്‍ട്ടലാണ് മറ്റൊരു തമിഴ് ചിത്രം. ചിത്രം തിയേറ്ററില്‍ വന്നതും പോയതും ആരും അറിഞ്ഞിരുന്നില്ല. എന്നാല്‍ മലയാളികള്‍ ഏവരും കാത്തിരിക്കുന്നത് ബിജു മേനോന്‍ പ്രധാനവേഷത്തിലെത്തിയ അവറാച്ചന്‍ ആന്‍ഡ് സണ്‍സിനാണ്. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ ഒക്ടോബര്‍ 30നാണ് റിലീസ് ചെയ്യുന്നത്.

Content Highlight: Latest Ott release movies in Malayalam and Tamil

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more