| Sunday, 6th December 2015, 2:48 pm

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള ലഷ്‌കര്‍ ഇ തൊയ്ബ പദ്ധതി പരാജയപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ദല്‍ഹിയിലെ രാഷ്ട്രീയപ്രമുഖരെയും  വധിക്കാനുള്ള ലഷ്‌കര്‍ ഇ തൊയ്ബയുടെ പദ്ധതി പരാജയപ്പെടുത്തി. ഇന്റലിജന്‍സ് ബ്യൂറോയുടെയും ദല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലിന്റെയും സംയുക്ത നീക്കത്തിലാണ് ആക്രമണ പദ്ധതി പരാജയപ്പെട്ടത്. ഇതിനായി അതിര്‍ത്തി കടന്നെത്തിയ ജമ്മുകാശ്മീരിലേക്കെത്തിയ നാല് ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞമാസം രാജ്യത്തേക്ക് നുഴഞ്ഞ് കയറിയ നാലോളം തീവ്രവാദികള്‍ പ്രാദേശിക സഹായത്തിനും ആവശ്യമായ സാധനങ്ങളെത്തിക്കുന്നതിനുമായി ലഷ്‌കര്‍ കമാന്‍ഡര്‍ അബു ദുജനയുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന്് ഉന്നതവൃത്തങ്ങള്‍ പറയുന്നു. അതേസമയം ജമ്മു കാശ്മീര്‍ പോലീസ് ഇവര്‍ക്കെതിരെയുള്ള നീക്കവും രഹസ്യമായി ആരംഭിച്ചു. ഈ നീക്കത്തില്‍ രണ്ടോളം തീവ്രവാദികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാരിസിലുണ്ടായത് പോലെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കിടെ ആക്രമണം നടത്തുക. പ്രധാനമന്ത്രിക്കരികിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ആള്‍ക്കൂട്ടതത്തിനിടയില്‍ വെച്ച് ചാവേറായി പൊട്ടിത്തെറിക്കുക എന്നിങ്ങനെ രണ്ട് പദ്ധതികളാണ് തീവ്രവാദികള്‍ക്ക് ഉണ്ടായിരുന്നത്. ഈ ആക്രമണത്തിന് സാധിച്ചില്ലെങ്കില്‍ ദല്‍ഹിയിലെ ഉന്നതരെ ഇല്ലാതാക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more