ടെഹ്‌റാന്‍: ഇറാനുമേല്‍ കുറ്റം ചുമത്തി 9/11 മോഡല്‍ ആക്രമണം നടത്താന്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി.
അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ ശൃംഖലയിലെ അവശേഷിക്കുന്ന അംഗങ്ങളാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍ അടിസ്ഥാനപരമായി ഇത്തരം തീവ്രവാദ പദ്ധതികളെ എതിര്‍ക്കുന്നുവെന്നും അമേരിക്കന്‍ ജനതയോട് ശത്രുതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയും ഇസ്രഈലും നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധത്തിനാണ് ഇറാന്‍ പ്രവൃത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്കെതിരെ ഉറച്ച ശക്തമായ പ്രതികരണങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സിലൂടെയായിരുന്നു ലാരിജാനിയുടെ പ്രതികരണം.
സെപ്റ്റംബര്‍ ഒമ്പത് ആക്രമണം അഥവാ 9/ 11 എന്നത് 2001 സെപ്റ്റംബര്‍ 11ന്അമേരിക്കയില്‍ നടന്ന ലോകത്തെ നടുക്കിയ ഭീകരാക്രമണ പരമ്പരയാണ്.
ഏകദേശം 3000 ത്തോളം ആളുകള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നില്‍ അല്‍-ഖയ്ദയും ഒസാമ ബിന്‍ലാദനുമാണ്. നാല് യാത്രാ വിമാനങ്ങള്‍ റാഞ്ചി അതില്‍ രണ്ട് വിമാനങ്ങള്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.
മൂന്നാമത്തെ വിമാനം വാഷിങ്ടണ്‍ ഡി.സിയിലെ അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണില്‍ ഇടിച്ചിറക്കി. നാലാമത്തെ വിമാനം പെന്‍സില്‍വേനിയയിലെ ഒരു പാടത്ത് തകര്‍ന്ന് വീഴുകയായിരുന്നു.
Content Highlight: Larijani alleges that there is an attempt to blame Iran for a 9/11-style attack