| Monday, 17th October 2011, 7:47 pm

തൊടുപുഴയില്‍ ഉരുള്‍ പൊട്ടല്‍: രണ്ട് മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: ഇടുക്കി ജില്ലയിലെ തൊടുപുഴ മുള്ളരിങ്ങാട്ടില്‍ ഉരുള്‍പൊട്ടി രണ്ട് പേര്‍ മരിച്ചു. തുരുത്തേല്‍ തോമസ് തൊമ്മന്‍(55) ഭാര്യ അന്നമ്മ(54) എന്നിവരാണ് മരിച്ചത്.

ശക്തമായ മലവെള്ളപ്പാച്ചലില്‍ ഇവരുടെ വീട് പൂര്‍ണമായും തകര്‍ന്നു. വീടിന് പിന്നില്‍ വള്ളിക്കൊട്ട നെയ്യുകയായിരുന്നു ഇരുവരും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കനത്ത മഴ പെയ്യുന്ന പ്രദേശത്ത്് കൃഷിയിടങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ നശിച്ചതായും റിപ്പോര്‍ട്ടുണ്ട്്.

തൊടുപുഴയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് വണ്ണപ്പുറം ഗ്രാമപഞ്ചായത്തില്‍പെട്ട മുള്ളരിങ്ങാട്ട് പ്രദേശം.

We use cookies to give you the best possible experience. Learn more