| Wednesday, 3rd June 2020, 1:45 pm

നിസര്‍ഗ ചുഴലിക്കാറ്റ് കരതൊട്ടു; മഹാരാഷ്ട്രയില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തെത്തി. മഹാരാഷ്ട്രയുടെ വടക്കന്‍ തീരത്ത് ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെട്ടത്.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ശക്തമായ കാറ്റും മഴയും ഉണ്ട്. മുംബൈയില്‍ മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്. നിരവധി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. റായ്ഗഡ് ജില്ലയില്‍ നിന്നും 13000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ഇന്നലെ വൈകീട്ടാണ് തീവ്ര ന്യൂനമര്‍ദ്ദം അറബിക്കടലില്‍ നിസര്‍ഗ ചുഴലിക്കാറ്റായി മാറിയത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് ഉച്ചയോടെ നിസര്‍ഗ വടക്കന്‍ മഹാരാഷ്ട്രയുടെ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗോവയ്ക്കും മുംബൈയ്ക്കും ഇടയില്‍ കടലിലായിരുന്നു ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.

ഇന്നലെ മുതല്‍ കേരള തീരത്തും കടല്‍ക്ഷോഭം രൂക്ഷമായിരുന്നു. മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ മഹാരാഷ്ട്ര ഗുജറാത്ത് എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് പേര് നല്‍കിയ നിസര്‍ഗ ചുഴലിക്കാറ്റ് ഈ വര്‍ഷത്തെ രണ്ടാമത്തേയും അറബിക്കടലിലെ ആദ്യത്തേയും ചുഴലിക്കാറ്റാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more