| Thursday, 12th December 2013, 9:41 pm

സലീം രാജുള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസ്: 2 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജുള്‍പ്പെട്ട കളമശേരി ഭൂമി തട്ടിപ്പുകേസില്‍ രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളില്‍ കൃത്രിമം നടത്തിയതിനാണ് കണയന്നൂര്‍ താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ കൃഷ്ണകുമാരി, വില്ലേജ് ഓഫീസര്‍ ഷിബു കുമാര്‍ എന്നിവരെ സസ്‌പെന്റ് ചെയ്തത്.

ലാന്‍ഡ്് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.

കേസില്‍ രേഖകളില്‍ കൃത്രിമം നടന്നെന്നും ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്ടെത്തിയിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

കേസില്‍ സര്‍ക്കാര്‍ ഇത് വരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ മാസം 14നകം ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കാനാണ് നിര്‍ദ്ദേശം. ഈ പാശ്്ചാത്തലത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള തിടുക്കത്തിലുള്ള നടപടിയെന്നാണ് സൂചന.

Latest Stories

We use cookies to give you the best possible experience. Learn more