| Friday, 25th September 2026, 11:27 pm

ഫുട്‌ബോള്‍ ചരിത്രത്തിലെ മഹാന്മാരുടെ കൂട്ടത്തില്‍ ഇടം നേടാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു: ലാമിന്‍ യമാല്‍

ശ്രീരാഗ് പാറക്കല്‍

ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസി, പെലെ എന്നീ താരങ്ങളേക്കാള്‍ മികച്ചവനാകാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് ബാഴ്‌സയുടെ സ്പാനിഷ് താരം ലാമിന്‍ യമാല്‍. തന്നെ മറ്റാരുമായും താരതമ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആളുകള്‍ എന്നെ ലാമിന്‍ യമാലെന്ന പേരില്‍ ഓര്‍ക്കണമെന്നും യുവ താരം പറഞ്ഞു.

‘പെലെ, മെസി എന്നിവരേക്കാളും മികച്ചവനാകണം എന്ന ചിന്ത എനിക്കൊരിക്കലും ഉണ്ടായിട്ടില്ല. എന്നെ മറ്റാരുമായും താരതമ്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ലാമിന്‍ യമാലായി തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. ആളുകള്‍ എന്നെ ലാമിന്‍ യമാലെന്ന പേരില്‍ ഓര്‍ക്കണം. ഫുട്‌ബോള്‍ ചരിത്രത്തിലെ മഹാന്മാരുടെ കൂട്ടത്തില്‍ ഇടം നേടാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ യമാല്‍ പറഞ്ഞു.

മെസി, പെലെ

2026 ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ വീഴ്ത്തി സ്‌പെയ്ന്‍ കിരീടം ചൂടിയിരുന്നു. ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പെയ്ന്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്.

അന്താരാഷ്ട്ര ഫുട്ബോളില്‍ സ്പെയ്നിന് വേണ്ടി ഏഴ് ഗോളുകളാണ് യമാല്‍ നേടിയത്. യമാല്‍ തന്റെ കരിയറില്‍ മൂന്നാം തവണയാണ് ബാലണ്‍ ഡി ഓറിന് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലീഗില്‍ ബാഴ്സയെ ചാമ്പ്യന്മാരാക്കുന്നതില്‍ യമാല്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 28 മത്സരങ്ങളില്‍ നിന്നും ബാഴ്സക്ക് വേണ്ടി 16 ഗോളുകളും 11 അസിസ്റ്റുകളുമാണ് യമാല്‍ നേടിയത്. ബാഴ്സയ്ക്ക് വേണ്ടി ഇതുവരെ 53 ഗോളുകളാണ് താരം സ്വന്തമാക്കിയത്.ലാമിന്‍ യമാല്‍

ഇതോടെ ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ നോമിനേഷനില്‍ ഇടം നേടാനും യമാലിന് സാധിച്ചിട്ടുണ്ട്. ഇതിന് മുമ്പ് 2024ലും 2025ലും താരത്തിന്റെ പേര് ബാലണ്‍ ഡി ഓര്‍ പട്ടികയിലുണ്ടായിരുന്നു.

അതേസമയം ഇത്തവണ ലണ്ടനില്‍ വെച്ചാണ് ബാലണ്‍ ഡി ഓര്‍ ചടങ്ങ് നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ബാലണ്‍ ഡി ഓര്‍ ചടങ്ങ് പാരീസിന് പുറത്ത് വെച്ച് നടക്കുന്നത്. 1956ലെ ബാലണ്‍ ഡി ഓര്‍ ജേതാവായ സര്‍ സ്റ്റാന്‍ലി മാത്യുസിനോടുള്ള ആദരസൂചകമായാണ് ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ചടങ്ങ് നടക്കുക. സ്പാനിഷ് താരം ലാമിന്‍ യമാലിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Lamine Yamal Talking About Legendary Football Messi and Pelé

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more