യുവേഫ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ ദിവസം (മെയ് ഒന്ന്) നടന്ന മത്സരത്തില്‍ ഇന്റര്‍ മിലാനും ബാഴ്‌സലോണയ്ക്കും സമനില. മത്സരത്തില്‍ 3-3നാണ് ഇരുവരും സ്‌കോര്‍ ചെയ്തത്. മത്സരത്തിലെ ഒന്നാം മിനിട്ടില്‍ തന്നെ ഇന്റര്‍ മിലാന്റെ മാര്‍കസ് തുരം ബാഴ്‌സക്കെതിരെ ആദ്യ ഗോള്‍ നേടിയാണ് തുടക്കം കുറിച്ചത്.
ശേഷം 24ാം മിനിട്ടില്‍ ബാഴ്‌സയുടെ കുട്ടിപ്പുലി ലാമിന്‍ യമാലിന്റെ മികച്ച സ്‌ട്രൈക്കില്‍ ആദ്യ ഗോള്‍ നേടാന്‍ ബാഴ്‌സക്ക് കഴിഞ്ഞു. 38ാം മിനിട്ടില്‍ ഫെരാന്‍ ടോറസ് ഗോള്‍ നേടി ബാഴ്‌സയെ മുന്നിലെത്തിച്ചു. മിലാന്റെ ഡന്‍സല്‍ ഡുംഫ്രീസ് 21ാം മിനിട്ടിലും 83ാം മിനിട്ടിലും സ്വന്തമാക്കിയ ഗോള്‍ ടീമിനെ മുന്നിലെത്തിച്ചു.
എന്നാല്‍ യാന്‍ സോമറിന്റെ ഒ.ജി ഗോള്‍ ബാഴ്‌സയ്ക്ക് മൂന്നാം ഗോള്‍ സമ്മാനിക്കുകയായിരുന്നു. സമനിലയില്‍ കലാശിച്ചെങ്കിലും ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് ബാഴ്‌സയുടെ 17കാരനായ താരം ലാമിന്‍ യമാലിനെക്കുറിച്ചാണ്. തന്റെ 100ാം മത്സരത്തിന് ഇറങ്ങി ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും ലയണല്‍ മെസിയുടേയും റെക്കോഡ് തകര്‍ത്താണ് ലാമിന്‍ മുന്നേറുന്നത്.
17ാം വയസില്‍ ഏറ്റവും കൂടുതല്‍ ഗോളും അസിസ്റ്റും അപ്പേറന്‍സസും സ്വന്തമാക്കുന്ന ഫുട്‌ബോള്‍ താരമാകാനാണ് യമാലിന് സാധിച്ചത്. കരിയറില്‍ ഈ നേട്ടത്തില്‍ യുവതാരത്തിന് പിന്നിലായിരുന്നു മെസിയും റൊണാള്‍ഡോയും
ലാമിന്‍ യമാല്‍ – 22 – 33 – 100
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 5 – 4 – 19
ലയണല്‍ മെസി – 1 – 0 – 9
അതേസമയം കോണ്‍കാകഫ് സെമിയില്‍ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി വാന്‍കൂവറിനെതിരെ പരാജയപ്പെട്ടപ്പോള്‍ റോണോയും സംഘവും എഫ്.സി. ചാമ്പ്യന്‍ഷിപ്പില്‍ കവാസിക്കിക്കെതിരെ നടന്ന സെമി ഫൈനലില്‍ പരാജയപ്പെട്ടു.
Content Highlight: Lamine Yamal Surpass Messi And Ronaldo In Great Record