| Tuesday, 14th July 2026, 10:11 pm

യൂറോപ് ഭരിക്കാന്‍ യമാല്‍; ഗോളടിച്ചാല്‍ കാത്തരിക്കുന്നത് വമ്പന്‍ നേട്ടം!

ശ്രീരാഗ് പാറക്കല്‍

2026 ഫിഫ ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. കടന്നിരിക്കുകയാണ്. ആദ്യ സെമിഫൈനലില്‍ ഫ്രാന്‍സും സ്‌പെയ്‌നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. ഡാലസ് സ്‌റ്റേഡിയമാണ് വേദി.

നിര്‍ണായക മത്സരത്തില്‍ രണ്ട് ശക്തമായ ടീമുകള്‍ തന്നില്‍ ഏറ്റുമുട്ടുമ്പോള്‍ അണ്‍ പ്രഡിക്റ്റബിളായ റിസള്‍ട്ടായിരിക്കും കാത്തിരിക്കുന്നത്. എന്നിരുന്നാലും മിന്നും ഫോമില്‍ കുതിക്കുന്ന കിലിയന്‍ എംബാപ്പെയുടെ മിന്നും ഫോം കണക്കിലെടുക്കുമ്പോള്‍ സ്‌പെയ്‌നിന് വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. യുവ താരം ലാമിന്‍ യമാലിന്റെ കരുത്തില്‍ സ്‌പെയ്ന്‍ വിജയം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

മത്സരത്തില്‍ യമാല്‍ ഒരു ഗോള്‍ നേടിയാല്‍ താരത്തെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ റെക്കോഡ് കൂടിയാണ്.
ലോകകപ്പ് സെമിഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ യൂറോപ്യന്‍ താരം എന്ന നേട്ടമാണ് യമാലിനെ കാത്തിരിക്കുന്നത്. നിലവില്‍ 19 വയസും 2 ദിവസവുമാണ് താരത്തിന്റെ പ്രായം.

മാത്രമല്ല മത്സരത്തില്‍ സ്‌പെയ്ന്‍ വിജയിക്കുകയാണെങ്കില്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറുന്ന ടീമായി മാറാനും സ്പെയിനിന് സാധിക്കും. ഇതുവരെ 36 മത്സരങ്ങളിലാണ് സ്പെയ്ന്‍ തോല്‍വിയറിയാതെ കുതിപ്പ് നടത്തുന്നത്.

അതേസമയം നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പെയ്ന്‍ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. ഇതിനുമുമ്പ് 2010ലായിരുന്നു സ്പാനിഷ് പട അവസാനമായി ലോകകപ്പ് സെമി കളിച്ചിരുന്നത്. ആ ലോകകപ്പിലെ ചാമ്പ്യന്മാരായതും സ്പെയ്ന്‍ തന്നെയായിരുന്നു.

2014ല്‍ ഗ്രൂപ്പ് സ്റ്റേജിലും 2018, 2022 ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലുമായിരുന്നു സ്പെയ്ന്‍ പുറത്തായിരുന്നത്. ഇപ്പോള്‍ മറ്റൊരു സെമി ഫൈനല്‍ മുന്നിലെത്തി നില്‍ക്കുമ്പോള്‍ വീണ്ടുമൊരു കിരീട നേട്ടമാവും സ്പാനിഷ് പടയുടെ ലക്ഷ്യം.

അതേസമയം രണ്ടാം സെമി ജൂലൈ 16നാണ് നടക്കുക. ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലാണ് മത്സരം.

Content Highlight: Lamine Yamal Need One Goal To Achieve Great Record

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more