| Thursday, 10th September 2026, 1:19 pm

സിംഹാസനത്തില്‍ നിന്ന് എംബാപ്പെയെയും വെട്ടി യമാല്‍; കൗമാരക്കാരന്‍ തൂക്കിയത് ചരിത്ര നേട്ടം!

ശ്രീരാഗ് പാറക്കല്‍

ചാമ്പ്യന്‍സ് ലീഗില്‍ ഫെയ്‌നൂര്‍ഡിനെതിരെ വമ്പന്‍ വിജയമായിരുന്നു ബാഴ്‌സ സ്വന്തമാക്കിയത്. ഒന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു കറ്റാലന്‍മാരുടെ വിജയം.

റഫീന്യ ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ കരീം അദേയിമി, ലാമിന്‍ യമാല്‍, ഗബ്രിയേല്‍ ജീസസ് എന്നിവരാണ് ശേഷിച്ച ഗോളുകള്‍ സ്വന്തമാക്കിയത്. മൂന്നാം മിനിട്ടിലായിരുന്നു റഫീന്യയുടെ ആദ്യ ഗോള്‍ പിറന്നത്. പിന്നീട് 22ാം മിനിട്ടില്‍ കരീമും എതിരാളിയുടെ വല കുലുക്കി. 77ാം മിനിട്ടിലായിരുന്നു യമാലിന്റെ ഗോള്‍. ഗോളടിക്കുന്നതിനൊപ്പം രണ്ട് ഗോളിന് വഴിയൊരുക്കിയും യമാല്‍ മത്സരത്തില്‍ നിര്‍ണായകമായി.

ലാമിന്‍ യമാല്‍

ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ 23 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ രേഖപ്പെടുത്താനും താരത്തിന് സാധിച്ചു. 12 ഗോളും 11 അസിസ്റ്റുമാണ് താരം സ്വന്തമാക്കിയത്. ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് ലാമിന്‍ യമാല്‍. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നേടുന്ന ടീനേജര്‍ ആകാനാണ് താരത്തിന് സാധിച്ചത്.

ഈ നേട്ടത്തില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ മറികടന്നാണ് യമാല്‍ ഒന്നാമനായത്. ടീനേജര്‍ എന്ന നിലയില്‍ 20 ഗോള്‍ കോണ്‍ട്രിബ്യൂഷനായിരുന്നു എംബാപ്പെയ്ക്ക് ഉണ്ടായിരുന്നത്.

അതേമയം മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ (85ാം മിനിട്ടില്‍) ഗബ്രിയേലും ഗോള്‍ കണ്ടെത്തിയതോടെ ബാഴ്‌സയുടെ ആധികാരികമായ വിജയവും ഉറപ്പാക്കി.

പകരക്കാരനായെത്തിയ ഗോണ്‍സാലോ ബോര്‍ഗെസിന്റെ അസിസ്റ്റില്‍ പകരക്കാരനായെത്തിയ സെം സ്റ്റെജനാണ് ഫെയ്നൂര്‍ഡിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ഈ വിജയത്തിന് പിന്നാലെ യു.സി.എല്‍ പോയിന്റ് പട്ടികയില്‍ പി.എസ്.ജിക്ക് പിന്നാലെ രണ്ടാമതാണ് ബാഴ്സലോണ.

ചാമ്പ്യന്‍സ് ലീഗില്‍ ഒക്ടോബര്‍ 14നാണ് ബാഴ്സയുടെ അടുത്ത മത്സരം. റാംസ് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമും ടര്‍ക്കിഷ് വമ്പന്‍മാരുമായ ഗളറ്റാസരേയാണ് എതിരാളികള്‍.

ലാ ലിഗയില്‍ 13നാണ് ബാഴ്സ അടുത്ത മത്സരത്തിനിറങ്ങുന്നത്. എസ്റ്റാഡിയോ സിയൂറ്റാറ്റ് ഡി വലന്‍സിയയില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ലെവന്റെയാണ് എതിരാളികള്‍. നിലവില്‍ മികച്ച ഫോമില്‍ തുടരുന്ന ബാഴ്സ ലെവന്റെയ്ക്കെതിരെയും തകര്‍പ്പന്‍ വിജയം നേടുമെന്ന് തന്നയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Lamine Yamal In Great Record Achievement In Champions League As Teenager

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more