ഫുട്ബോൾ ലോകം കാത്തിരുന്ന 2026 ബാലൺ ഡി ഓർ അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച വനിതാ താരത്തിനുള്ള അവാർഡ് ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പുട്ടെല്ലാസ് സ്വന്തമാക്കിയപ്പോൾ മികച്ച പുരുഷതാരമായി ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ തെരഞ്ഞെടുക്കപ്പെട്ടു.
ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമാൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബാലൺ ഡി ഓർ നഷ്ടമായെങ്കിലും മറ്റൊരു പുരസ്കാരം സ്വന്തമാക്കി യമാൽ തിളങ്ങി. മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി ഏറ്റുവാങ്ങിയാണ് താരം ശ്രദ്ധ നേടിയത്.
മൂന്നാം തവണയാണ് സ്പാനിഷ് യുവതാരം ഈ നേട്ടം സ്വന്തമാക്കുന്നത്. തുടർച്ചയായി മൂന്ന് തവണ ‘യങ് ടാലന്റ് ഓഫ് ദി ഇയർ’ അവാർഡ് നേടുന്ന ചരിത്രത്തിലെ ആദ്യ താരം കൂടിയാണ് യമാൽ.
കഴിഞ്ഞ സീസണിൽ സ്പാനിഷ് ലീഗിൽ ബാഴ്‌സയെ ചാമ്പ്യന്മാരാക്കുന്നതിൽ യമാൽ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 28 മത്സരങ്ങളിൽ നിന്നും ബാഴ്‌സക്ക് വേണ്ടി 16 ഗോളുകളും 11 അസിസ്റ്റുകളുമാണ് യമാൽ നേടിയത്. രാജ്യാന്തര തലത്തിൽ സ്‌പെയ്‌നിനൊപ്പം 2026 ഫിഫ ലോകകപ്പും താരം സ്വന്തമാക്കി. അന്താരാഷ്ട്ര ഫുട്‌ബോളിൽ സ്‌പെയ്‌നിന് വേണ്ടി ഏഴ് ഗോളുകളാണ് യമാൽ ഇതുവരെ നേടിയിട്ടുള്ളത്.
മൂന്ന് തവണ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് നോമിനേഷൻ ചെയ്യപ്പെടുന്ന ആദ്യ യുവതാരം കൂടിയാണ് യമാൽ. ഈ നേട്ടത്തിൽ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെയായിരുന്നു 19കാരൻ മറികടന്നാണ്.
20 വയസിന് മുമ്പ് രണ്ട് തവണ ബാലൺ ഡി ഓർ നാമനിർദേശം ലഭിച്ചിട്ടുള്ള ഏക താരമായിരുന്നു എംബാപ്പെ (2017, 2018). വെയ്ൻ റൂണിക്കും 19ാം വയസിൽ (2004, 2005) രണ്ട് തവണ നാമനിർദേശം ലഭിച്ചിരുന്നു. എന്നാൽ 2005ലെ പുരസ്‌കാര ചടങ്ങ് നടക്കുമ്പോഴേക്കും റൂണി 20 വയസിലെത്തിയായിരുന്നു.
ഇത്ര ചെറിയ പ്രായത്തിൽ തന്നെ വലിയ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ യമാലിന്റെ കൈകളിലേക്ക് ഭാവിയിൽ ബാലൺ ഡി ഓർ നേട്ടവും എത്തുമെന്ന് തന്നെയാണ് ഫുട്ബോൾ ലോകം വിശ്വസിക്കുന്നത്.
Content Highlight: Lamine Yamal create a new history in world football