| Wednesday, 7th January 2015, 7:25 pm

പോകുന്ന വഴിയെല്ലാം ഞങ്ങള്‍ പോലീസുകാരോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വനിതാ പോലീസുകാര്‍ ഞായറാഴ്ച അവര്‍ക്ക് പണികൊടുത്തതിന്റെ കലിപ്പില്‍ ഞങ്ങളോട് ചോദിച്ചു. എന്തിനു വേണ്ടിയാണീ സമരം.? ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ എന്ന്. ഞാന്‍ പറഞ്ഞു; “ഞാനിത്ര നാളും കയറിയിട്ടുള്ള കക്കൂസുകളില്‍ ഏറ്റവും വൃത്തികെട്ടൊരെണ്ണമാണു ഇവിടത്തേത്. ഇത്രയും വനിതാപ്പോലീസുകാരുള്ള ഈ സ്റ്റേഷനില്‍ നല്ലൊരു ശൗച്യാലയമില്ലെന്ന് നിങ്ങള്‍ പരാതി പറഞ്ഞാല്‍ നിങ്ങള്‍ക്കായി ആദ്യം മുദ്രാവാക്യം വിളിക്കുന്നത് ഞങ്ങളാകും .അപ്പോള്‍ രാജ്യം മുഴുവന്‍ കക്കൂസുകളാക്കി മാറ്റുന്ന ഫാസിസത്തിനെതിരേ ഞങ്ങള്‍ സമരം ചെയ്യേണ്ടേ..?”



| ഒപ്പീനിയന്‍ | ലാലി ഒ പോസിറ്റീവ് |


പേ പിടിച്ച നായ്ക്കള്‍ നാട്ടിലിറങ്ങിയാല്‍ നമ്മളെന്താവും ചെയ്യുക..? അവരെ സ്വതന്ത്രമായി വിഹരിക്കാനയച്ച് നമ്മള്‍ വീടുകളിലേക്കൊതുങ്ങുമോ..?  ഡല്‍ഹി റേപ്പ് സംഭവത്തോടനുബന്ധിച്ച് പെണ്ണുങ്ങള്‍ വെളിയിലിറങ്ങുന്നതാണു അപകടമെന്നും സന്ധ്യകഴിഞ്ഞാല്‍ വീട്ടിലിരിക്കണമെന്നും പറഞ്ഞവര്‍ക്ക് നേരേ കുറച്ചെങ്കിലും ചിന്തിക്കുന്നവര്‍ ഉയര്‍ത്തിയ ചോദ്യമാണത്…

ആ ചോദ്യത്തിന്റെ ഉത്തരം അതെയെന്നാണെന്നായിരുന്നു സമൂഹം പറഞ്ഞു തന്നത്. “ഫാസിസത്തിനെതിരെ സമര ചുംബനം” എന്ന മുദ്രാവാക്യവുമായി സമരത്തിനിറങ്ങിയ കുറേയധികം ആളുകളെ സുരക്ഷിതരാക്കി അവര്‍ക്ക് കാവല്‍ നിന്നു നായ്ക്കളെ തെരുവില്‍ അഴിഞ്ഞാടാനനുവദിച്ച്  പോലീസ് ആ ഉത്തരത്തെ ശരിവച്ചു…

ചുംബന സമരം അതിന്റെ നാലാം ഘട്ടത്തിലേക്കെത്തുമ്പോള്‍  കൂടുതല്‍ കരുത്തും ജനസമ്മിതിയുമാര്‍ജ്ജിച്ച് അതു മുന്നോട്ട് പോകുന്നൂവെന്ന സന്തോഷമായിരുന്നു എല്ലാവര്‍ക്കും… സംസാരിച്ചവരില്‍ പലരും പറയുന്നൂ; കേരളത്തില്‍ ഈ സമരം തീര്‍ച്ചയായും വേണ്ടതാണ്.. ഫാസിസവും മതവും മത മൂല്യങ്ങളും അത്രയേറേ അതിക്രമിച്ചു കടന്നിരിക്കുന്നൂ നമ്മുടെ നാട്ടില്‍.


എന്നെപ്പോലൊരാള്‍ പങ്കെടുത്തില്ലെങ്കിലും ആലപ്പുഴസമരം വിജയമാകും എന്ന് ഉറപ്പായിരുന്നൂ. കാരണം ചുംബനസമരത്തിലെ “ജനാധിപത്യ വാദികള്‍” ആണു സംഘാടകര്‍. എന്നിട്ടും,  വീട്ടില്‍ ഉത്തരവാദിത്തമാര്‍ന്ന ജോലികളൊന്നുമില്ലാതെ സ്വതന്ത്രയായിരിക്കുമ്പോള്‍ തോന്നി  പോകണം.
എന്റെ പ്രിയപ്പെട്ട സഖാക്കള്‍ക്കൊപ്പമാകുന്നത് ഒരു സന്തോഷമാണ്. ഒരേ മനസ്സുകള്‍ ഒന്നിച്ചാകുമ്പോഴുള്ള ആഹ്ലാദം. സാധാരണ ഫേസ്ബുക്ക് സംഗമങ്ങളൊന്നും എന്നെ ആകര്‍ഷിക്കാറില്ല. എന്നാല്‍ എന്റെ സാന്നിധ്യം അത്യാവശ്യമെന്നു തോന്നുമ്പോഴൊക്കെ ഞാനവിടെ എത്താറുണ്ട്.



മാതൃഭൂമിയും കേരള കൗമുദിയുമടക്കമുള്ള രാഷ്ട്രീയ സാംസ്‌കാരിക വാരികകളില്‍ തുടര്‍ച്ചയായി ലേഖനങ്ങള്‍, അഭിമുഖങ്ങള്‍ ഒക്കെ വരുന്നൂ.. വിമര്‍ശകര്‍ക്ക് ചുട്ട മറുപടികള്‍ നല്‍കുന്നൂ… വായനകള്‍ ആശ്വാസവും പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്നൂ….

എന്നെപ്പോലൊരാള്‍ പങ്കെടുത്തില്ലെങ്കിലും ആലപ്പുഴസമരം വിജയമാകും എന്ന് ഉറപ്പായിരുന്നൂ. കാരണം ചുംബനസമരത്തിലെ “ജനാധിപത്യ വാദികള്‍” ആണു സംഘാടകര്‍. എന്നിട്ടും,  വീട്ടില്‍ ഉത്തരവാദിത്തമാര്‍ന്ന ജോലികളൊന്നുമില്ലാതെ സ്വതന്ത്രയായിരിക്കുമ്പോള്‍ തോന്നി  പോകണം.
എന്റെ പ്രിയപ്പെട്ട സഖാക്കള്‍ക്കൊപ്പമാകുന്നത് ഒരു സന്തോഷമാണ്. ഒരേ മനസ്സുകള്‍ ഒന്നിച്ചാകുമ്പോഴുള്ള ആഹ്ലാദം. സാധാരണ ഫേസ്ബുക്ക് സംഗമങ്ങളൊന്നും എന്നെ ആകര്‍ഷിക്കാറില്ല. എന്നാല്‍ എന്റെ സാന്നിധ്യം അത്യാവശ്യമെന്നു തോന്നുമ്പോഴൊക്കെ ഞാനവിടെ എത്താറുണ്ട്.

ഒരു  ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെന്ന്  കരുതി മാത്രമാണു ആലപ്പുഴക്ക് വണ്ടികയറുന്നത്. പ്രിയ സഖാക്കള്‍ ബിജിത്തിനും കുടുംബത്തിനു സഫിയക്കുമൊപ്പം.. പറ്റിയാല്‍ കുറച്ച് കവിത ചൊല്ലണം. ഇനിയുമിങ്ങൊരു തലമുറക്ക് എന്ന പാട്ട് ഉച്ചത്തിലൊന്നു പാടണം. സന്ധ്യയോടെ വീട്ടിലെത്തണം..

നിങ്ങള്‍ ചിരിക്കുന്നുവോ.? ടൈം പാസ്സ് ആക്റ്റിവിസം എന്ന് ?

സമരക്യാമ്പിലും ഉത്സാഹമുണര്‍ത്തുന്ന അവസ്ഥയായിരുന്നു. നാടന്‍ പാട്ടും ചര്‍ച്ചയുമൊക്കെയായി മുന്നൊരുക്കങ്ങള്‍. എവിടെനിന്നൊക്കെയോ ഉള്ള സഖാക്കള്‍. അധികം പരിചയപ്പെടാനൊന്നും നിന്നില്ല.  സമരത്തോടാഭിമുഖ്യമുള്ളതു കൊണ്ട് ഇവിടെയെത്തിപ്പെട്ടവര്‍. സഖാക്കള്‍.  അതില്‍ കൂടുതല്‍ പരിചയമെന്തിന്!

ഏറെ സന്തോഷിപ്പിച്ചത്  സഖാവ്. തോമസ് ഐസക്കിന്റെ സന്ദര്‍ശനമാണ്. എല്ലാ സഹായവും വാഗ്ദാനം ചെയ്ത് സഖാവു മടങ്ങുമ്പോള്‍ പിന്നെയുമുറപ്പിച്ചു. ഈ സമരം അതിഗംഭീരമായ വിജയമാകുകയാണെന്ന്.


പെട്ടെന്നാണു ബീച്ചില്‍ നിന്നും കുറച്ച് സമരാനുകൂലികളെയും വഹിച്ച് പോലീസ് വണ്ടി പാഞ്ഞെത്തിയത്. തിരിച്ചറിവ് പെട്ടെന്നുണ്ടായി. അറസ്റ്റ് ചെയ്യപ്പെടുകയാണ്. ഒന്നും ചെയ്യാതെ അറസ്റ്റ് വരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലാത്തതിനാല്‍ കാറില്‍ കയറി. പോലീസ് തിരിച്ചു പൊയ്‌ക്കൊള്ളാന്‍ ആവശ്യപ്പെടുമ്പോഴേക്കും ആരോ വന്ന് ഞങ്ങളുടെ കാറിന്റെ നമ്പറും പിന്നെ ഞങ്ങളെയുമൊക്കെ ചേര്‍ത്ത് വീഡിയോ എടുത്തു കൊണ്ടിരുന്നു.



സ്‌നേഹവും ഒരുമയും വിളംബരം ചെയ്യുന്ന സമരത്തോടൊപ്പം സ്‌നേഹത്തില്‍ ചാലിച്ചെടുത്ത സമരപ്പായസവും സംഘാടകരുടെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. ഒരു വലിയ കലത്തില്‍ പായസവും സമരസ്ഥലത്ത് വച്ച് ഒന്നു ചൂടാക്കിയെടുക്കാന്‍ കുറച്ച് വിറകു കഷ്ണങ്ങളും പിന്നെ സമര മുദ്രാവക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും മാത്രമായിരുന്നൂ ആയുധങ്ങള്‍.

മൊബൈല്‍ പോലും കൈയ്യില്‍ കരുതേണ്ടതില്ലെന്നായിരുന്നൂ നിലപാട്… ഒപ്പം ഒടുങ്ങാത്ത  സമരതൃഷ്ണയും ആവേശവും.. ചുംബനസമരക്കാര്‍ക്ക്  സമരം നടത്താന്‍ മറ്റെന്ത് ആയുധങ്ങളാണല്ലേ ആവശ്യം വരിക..?

രണ്ടര മണിയോടെ നാലു കാറുകളിലയി ആലപ്പുഴ ബീച്ചിലേക്ക്.. തമാശയും കളിയും ചിരിയുമായി.. ഒപ്പം ബിജിത്തിന്റെ കുഞ്ഞു മോളുടെ ഇഷ്ടഗാനമായ “ഇനിയുമുണ്ടൊരു തലമുറക്ക് ” പശ്ചാത്തലത്തിലും.. ഇടക്കെപ്പോഴോ പോലീസ് വാന്‍ കാറുകളുടെ മുന്നിലായെത്തി.. എല്ലാവരും സംശയിച്ചു. പോലീസ് ചതിക്കുമോ.. ഹേയ് !! അവര്‍ക്കുമുണ്ടാവില്ലേ ഒരഭിമാനബോധമെന്നാണു ഞാന്‍ കരുതിയത്..

പെട്ടെന്ന് പോലീസ് കാറുകളെല്ലാം സൈഡിലേക്ക് മാറ്റിയിട്ട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ബീച്ചില്‍ എല്ലാം ഒന്നു ക്രമപ്പെടുത്താനുണ്ടത്രേ. വിശ്വസിക്കുകയല്ലാതെ മാര്‍ഗ്ഗമില്ല. കാരണം നമ്മള്‍ ജനാധിപത്യവാദികള്‍ക്കറിയാമല്ലോ ജനാധിപത്യത്തിലെ പ്രധാനസ്തൂപമാണു പോലീസ് എന്ന്.

പെട്ടെന്നാണു ബീച്ചില്‍ നിന്നും കുറച്ച് സമരാനുകൂലികളെയും വഹിച്ച് പോലീസ് വണ്ടി പാഞ്ഞെത്തിയത്. തിരിച്ചറിവ് പെട്ടെന്നുണ്ടായി. അറസ്റ്റ് ചെയ്യപ്പെടുകയാണ്. ഒന്നും ചെയ്യാതെ അറസ്റ്റ് വരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലാത്തതിനാല്‍ കാറില്‍ കയറി. പോലീസ് തിരിച്ചു പൊയ്‌ക്കൊള്ളാന്‍ ആവശ്യപ്പെടുമ്പോഴേക്കും ആരോ വന്ന് ഞങ്ങളുടെ കാറിന്റെ നമ്പറും പിന്നെ ഞങ്ങളെയുമൊക്കെ ചേര്‍ത്ത് വീഡിയോ എടുത്തു കൊണ്ടിരുന്നു.

രക്ഷപ്പെട്ട്  ഏതൊക്കെയോ ഊടുവഴികളിലൂടെ സഞ്ചരിക്കുമ്പോഴേക്കും മായയുടെ ഫോണ്‍ വന്നു. എത്രയും പെട്ടെന്ന് കിടങ്ങാം പറമ്പ് ക്ഷേത്രത്തിനടുത്തെത്താന്‍.. സമരം നമ്മള്‍ നടത്തുക തന്നെ ചെയ്യും. എത്രപേരുണ്ടെന്നറിയില്ല. നടക്കുമോയെന്നറിയില്ല. എന്നിട്ടും അങ്ങോട്ടെക്ക് വണ്ടി തിരിച്ചു.

അടുത്തപേജില്‍ തുടരുന്നു


എനിക്ക് വേണമെങ്കില്‍ പിന്‍വലിയാം. ആരും ശ്രദ്ധിക്കില്ല. ഒരു കരിങ്കാലിയാകാം. സമരക്കാരെ അവിടെ ഉപേക്ഷിക്കാം. എനിക്ക് ഒളിച്ചിരിക്കാന്‍ ഏറെ ഇടമുണ്ട്.  പെട്ടെന്ന് ഞാന്‍ മായയെ ഒന്നു നോക്കി അവള്‍ ഒറ്റക്കായാലും സമരം നടത്തുമെന്ന വാശിയില്‍ മുദ്രാവാക്യം വിളിക്കുന്നു. ഒപ്പം കവിതയും രശ്മിയും മറ്റു സഖാക്കളും ഏറ്റു വിളിക്കുന്നു. പോലീസിനെതിരെ സംസാരിക്കുന്നു. എനിക്ക് തോന്നി ഇപ്പോള്‍ ഞാനിവരെ കൈവിട്ടാല്‍ അതെന്റെ തന്നെ മരണമാകും. ഇത്രനാളും പറഞ്ഞ വാക്കുകള്‍ക്ക് വിലയില്ലാതാകും.



വളരെ കുറച്ച് പേര്‍. ഇതു കൊണ്ടെന്താവാനെന്ന് നിരാശപ്പെടുമ്പോഴേക്കും മായ അവളുടെ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. “സമരം നമ്മള്‍ നടത്തും ലാലി ച്ചേച്ചീ… ” ഹോ എന്തൊരാത്മവിശ്വാസമാണിത്! മറ്റൊരാളില്‍ നിന്നും ഞാന്‍ കേള്‍ക്കാത്തത്രയും ആത്മാര്‍ഥതയോടെ ഹൃദയം കൊണ്ടവള്‍ പറയുന്നു. എന്നിലെ സംശയാലുവിനെ ഞാന്‍ കുടഞ്ഞെറിഞ്ഞു. അതെ ഒരാളേ ഉള്ളെങ്കിലും ഈ സമരം നടക്കുക തന്നെ വേണം.

പെട്ടെന്ന് മാധ്യമങ്ങള്‍ പാഞ്ഞെത്തി. പ്രദേശത്തെ കുറച്ച് ജനങ്ങളും. എവിടുന്നോ കുറച്ച് പോലീസ് ജീപ്പും. പെട്ടെന്ന് മായ തന്റെ സര്‍വ്വ വീറും പുറത്തെടുത്ത് ഉച്ചത്തില്‍ പറഞ്ഞു. ഫാസിസത്തിന്റെ ആത്മാവോളം തുളച്ചു കയറുന്നത്രയും  കഠിനമായി..!!

“ഫാസിസം തുലയട്ടെ…!!!

മാധ്യമങ്ങളെ കണ്ട ആ നിമിഷം ഞാനെന്റെ കുടുംബത്തെ ഓര്‍ത്തു. കേരളത്തിലങ്ങോളമിങ്ങോളം പരന്നു കിടക്കുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും അഭ്യുദയകാംക്ഷികളേയുമോര്‍ത്തു. ഇതു ചാനലുകളില്‍ തുടര്‍ച്ചയായി വാര്‍ത്തയാകും. പത്രങ്ങളില്‍ ഫോട്ടോയും.  ഫേസ്ബുക്കിലെ സദാചാരവാദികള്‍ ഏറ്റെടുക്കും. ചീത്ത പറയും. പൊതു ബോധം ഒരു സ്ത്രീയെ വിശേഷിപ്പിക്കാവുന്ന എല്ലാ ചീത്തവാക്കുകളുമുപയോഗിക്കും.

എനിക്ക് വേണമെങ്കില്‍ പിന്‍വലിയാം. ആരും ശ്രദ്ധിക്കില്ല. ഒരു കരിങ്കാലിയാകാം. സമരക്കാരെ അവിടെ ഉപേക്ഷിക്കാം. എനിക്ക് ഒളിച്ചിരിക്കാന്‍ ഏറെ ഇടമുണ്ട്.  പെട്ടെന്ന് ഞാന്‍ മായയെ ഒന്നു നോക്കി അവള്‍ ഒറ്റക്കായാലും സമരം നടത്തുമെന്ന വാശിയില്‍ മുദ്രാവാക്യം വിളിക്കുന്നു. ഒപ്പം കവിതയും രശ്മിയും മറ്റു സഖാക്കളും ഏറ്റു വിളിക്കുന്നു. പോലീസിനെതിരെ സംസാരിക്കുന്നു. എനിക്ക് തോന്നി ഇപ്പോള്‍ ഞാനിവരെ കൈവിട്ടാല്‍ അതെന്റെ തന്നെ മരണമാകും. ഇത്രനാളും പറഞ്ഞ വാക്കുകള്‍ക്ക് വിലയില്ലാതാകും.

എന്റെ പ്രണയം കമ്മ്യൂണിസത്തോടാണ്. ഞാനിപ്പോള്‍ അതിനെ തള്ളിക്കളഞ്ഞാല്‍  പിന്നെ ഇനിയൊരിക്കലും എന്റെ പ്രണയം എന്നെ തേടി വരില്ല.  എന്റെ കൂട്ടുകാരനെ, നിയാസിനെ എനിക്ക് പറഞ്ഞു മനസ്സിലാക്കാനാവും. എന്താണെന്റെ നിലപാടെന്ന്..

ഇപ്പോള്‍ ആലപ്പുഴയില്‍ ഒരനീതി നടന്നിരിക്കുന്നു. സമരം ചെയ്യാനുള്ള അവകാശത്തെ ഭരണകൂടം ഒരു വലിയ ബസ്സിലടച്ച് അമ്പലപ്പുഴയിലേക്കയച്ചിരിക്കുന്നു. ഇതിനെതിെര എന്റെ കൈയ്യും ഉയരേണ്ടിയിരിക്കുന്നു. പിന്നെ മായക്കൊപ്പം അവളേക്കാള്‍ ഉയരത്തില്‍ ഞാന്‍  വിളിച്ചു.

“ഫാസിസം തകരട്ടെ.
ജനാധിപത്യം പുലരട്ടെ..”

പരസ്പരം ചുംബിച്ച്  കെട്ടിപ്പിടിച്ച് ഞങ്ങള്‍ പറഞ്ഞു. നമ്മള്‍ വിജയിച്ചിരിക്കുന്നു. അധികാരത്തിന്റെ ചുണ്ടുകളില്‍ പോറല്‍ വീഴ്ത്താന്‍ മാത്രം ശക്തമായി. ഞങ്ങള്‍ ചുംബിച്ചു. ഇതു കാമത്തിന്റേതായിരുന്നില്ല.  സ്‌നേഹത്തിന്റെ ഐക്യദാര്‍ഢ്യത്തിന്റെ വിശ്വമാനവീകതയുടെ ചരിത്രത്തിലേക്ക് ഞങ്ങളുടെ കയ്യൊപ്പ്.


എന്റെ പ്രണയം കമ്മ്യൂണിസത്തോടാണ്. ഞാനിപ്പോള്‍ അതിനെ തള്ളിക്കളഞ്ഞാല്‍  പിന്നെ ഇനിയൊരിക്കലും എന്റെ പ്രണയം എന്നെ തേടി വരില്ല.  എന്റെ കൂട്ടുകാരനെ, നിയാസിനെ എനിക്ക് പറഞ്ഞു മനസ്സിലാക്കാനാവും. എന്താണെന്റെ നിലപാടെന്ന്..


പോലീസ് വണ്ടികള്‍ അപ്പോഴേക്കും പാഞ്ഞെത്തി. അല്പപ്രാണികളായ   കുറച്ച് സമരക്കാരെ പിടിക്കാന്‍  കുറേയേറെ പോലീസുകാര്‍. സമരം കഴിഞ്ഞ് കാറില്‍ കയറാന്‍ നടക്കുമ്പോഴെക്കും പോലീസ് അടുത്ത് വന്നു ജീപ്പില്‍ കയറാന്‍ പറഞ്ഞു..

എന്തിന്.? ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. അവര്‍ പറഞ്ഞു ഇതു നിങ്ങളുടെ സംരക്ഷണത്തിനാണ്. നോക്കൂ നഗരം ഇളകിയിരിക്കുന്നു. നിങ്ങളുടെ പ്രവര്‍ത്തി അവരെ ചൊടിപ്പിച്ചിരിക്കുന്നു. കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കാന്‍ താല്പര്യമില്ലാത്തതു കൊണ്ട്  ജീപ്പില്‍ കയറി.

ജനമൈത്രി പോലീസ് സ്റ്റേഷനില്‍, വനിതാപോലീസ് സ്റ്റേഷനില്‍ ഒക്കെ മാറി മാറി കൊണ്ട് പോയി. അവസാനം മറ്റുള്ളവര്‍ക്കൊപ്പം അമ്പലപ്പുഴയിലാക്കാന്‍ തീരുമാനമാകുന്നു.

അടുത്തപേജില്‍ തുടരുന്നു


പോലീസ് സ്റ്റേഷന്‍!! ദിവസം എത്രയോ തവണ ടിവി ദൃശ്യങ്ങളിലൂടെ കാണുന്നതായിട്ടും ഒരു പരാതി സമര്‍പ്പിക്കാന്‍ പോലും ജീവിതത്തിലൊരിക്കലും കയറിയിട്ടില്ലാത്തൊരിടം. അനേകായിരം കണ്ണുകളായിരുന്നു ചുറ്റിലും. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ആത്മവിശ്വാസത്തോടെയാണു പടികള്‍ കയറിയത്. പോലീസിനെ ഒന്നു പരിഹസിക്കാന്‍ അവിടെ നിന്ന് പുറത്തു വച്ചിരിക്കുന്ന കണ്ണാടിയിലൊക്കെ നോക്കി തലമുടിയൊക്കെ ഒതുക്കി അകത്തേക്ക് കയറിച്ചെന്നു. സമരക്കാര്‍ ആവേശം കൊണ്ടു.  സഖാവേ നിങ്ങളും. ??



പോകുന്ന വഴിയെല്ലാം ഞങ്ങള്‍ പോലീസുകാരോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. എന്തിനാണ് ഒരു സമരത്തെ അതിന്റെ ആരംഭത്തില്‍ തന്നെ തടഞ്ഞതെന്ന്. അവര്‍ പറയുന്നു ശിവസേനക്കാരും ബജറംഗദളും ഹനുമാന്‍ സേനയുമൊക്കെ ആകെ ക്ഷുഭിതരാണ്. പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ പോലും സാധ്യതയുള്ളതു കൊണ്ടാണവര്‍ ഏറെ ദൂരെയൊരിടത്തേക്ക് ഞങ്ങളെ കൊണ്ടു പോകുന്നതെന്ന്.

ഞാന്‍ പറഞ്ഞു എനിക്ക് മനസ്സിലാകുന്നേയില്ലല്ലോ സാര്‍. രണ്ട് പേര്‍ സ്‌നേഹിക്കുന്നിടത്ത് ഞങ്ങള്‍ക്കിഷ്ടമുള്ള ഒരു കാര്യം മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധി മുട്ടുണ്ടാക്കാതെ ചെയ്യുന്നതില്‍ എന്ത് ക്രമസമാധാന സദാചാര പ്രശ്‌നമാണുണ്ടാവുകയെന്ന്. ? പോലീസിന്റെ മറുപടി എന്നെ ചിരിപ്പിച്ചു. അവര്‍ പറയുന്നു നിങ്ങള്‍ക്ക് ഉമ്മ വക്കാനുള്ള അവകാശം പോലെ തന്നെയാണു അവര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശവും എന്ന്.

സഫിയ ചോദിച്ചു അതിനു ഞങ്ങള്‍ അവരെയല്ലല്ലോ ഉമ്മ വക്കുന്നതെന്ന്. എനിക്ക് പറയണമെന്നുണ്ടായിരുന്നു എന്റെ പോലീസുകാരെ ഞാന്‍ നിങ്ങളെ ഒന്നു കെട്ടിപ്പിടിച്ചുമ്മവച്ചാലും ആ ഫാസിസ്റ്റ് പട്ടികളെ എന്റെ പരിസരത്ത് പോലും അടുപ്പിക്കില്ലെന്ന്.

അമ്പലപ്പുഴയില്‍ അനേകായിരം ജനങ്ങളാല്‍ വലയം ചെയ്യപ്പെട്ട അമ്പലപ്പുഴ പോലീസ് സ്റ്റേഷന്‍ കാണുമ്പോഴായിരുന്നു ഞങ്ങള്‍ അകപ്പെട്ട പ്രശ്‌നത്തിന്റെ അല്ലല്ല രാജ്യം അകപ്പെട്ട പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് എന്റെ ബോധമെത്തിയത്.


ഞാന്‍  പ്രതീക്ഷയോടെ നോക്കി എവിടെ രാജ്യത്തെ യുവജനങ്ങള്‍. ചുംബനസമരത്തിന്റെ രീതി ഇഷ്ടമായില്ലെങ്കില്‍ തന്നെയെന്ത് ? അതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത്  നമ്മളുടെയൊക്കെ മുഖ്യ ശത്രുക്കളാണ്. അവരെ തടയുന്നതല്ലെ എല്ലാ ഇടതു പക്ഷക്കാരുടെയും വലതു പക്ഷക്കാരുടെയും കടമ.? സോമന്‍ കടലൂരിന്റെ കവിത ഓര്‍മ്മ വന്നൂ… “ചെറുപ്പക്കാരാ നീയെവിടെയാണു..? റിയലി ഐ മിസ്സ് യൂ………. ടാാാാാാാാ “



ചുംബനം എന്ന സാംസ്‌ക്കാരികമുദ്ര ചൊടിപ്പിച്ചവരാണവര്‍. ഫാസിസം അതിന്റെ എല്ലാ കരുത്തും പുറത്തു കാട്ടിത്തുടങ്ങിയിരിക്കുന്നു.കുങ്കുമക്കുറികളും, കാവിക്കൊടികളും കുറുവടിയും ചൂരലുമൊക്കെ കൈയ്യിലേന്തിയവര്‍. ഇനി രാജ്യം എങ്ങനെ നീങ്ങണമെന്നും എന്തു ചെയ്യണമെന്നും അവര്‍ തീരുമാനിക്കുമെന്ന് പറയും പോലെ ക്രൂരതയും സംഘബലവും പ്രദര്‍ശിപ്പിച്ച് അവര്‍.

ഞാന്‍  പ്രതീക്ഷയോടെ നോക്കി എവിടെ രാജ്യത്തെ യുവജനങ്ങള്‍. ചുംബനസമരത്തിന്റെ രീതി ഇഷ്ടമായില്ലെങ്കില്‍ തന്നെയെന്ത് ? അതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത്  നമ്മളുടെയൊക്കെ മുഖ്യ ശത്രുക്കളാണ്. അവരെ തടയുന്നതല്ലെ എല്ലാ ഇടതു പക്ഷക്കാരുടെയും വലതു പക്ഷക്കാരുടെയും കടമ.? സോമന്‍ കടലൂരിന്റെ കവിത ഓര്‍മ്മ വന്നൂ… “ചെറുപ്പക്കാരാ നീയെവിടെയാണു..? റിയലി ഐ മിസ്സ് യൂ………. ടാാാാാാാാ ”

പോലീസ് സ്റ്റേഷന്‍ .!! ദിവസം എത്രയോ തവണ ടിവി ദൃശ്യങ്ങളിലൂടെ കാണുന്നതായിട്ടും ഒരു പരാതി സമര്‍പ്പിക്കാന്‍ പോലും ജീവിതത്തിലൊരിക്കലും കയറിയിട്ടില്ലാത്തൊരിടം. അനേകായിരം കണ്ണുകളായിരുന്നു ചുറ്റിലും. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ആത്മവിശ്വാസത്തോടെയാണു പടികള്‍ കയറിയത്. പോലീസിനെ ഒന്നു പരിഹസിക്കാന്‍ അവിടെ നിന്ന് പുറത്തു വച്ചിരിക്കുന്ന കണ്ണാടിയിലൊക്കെ നോക്കി തലമുടിയൊക്കെ ഒതുക്കി അകത്തേക്ക് കയറിച്ചെന്നു. സമരക്കാര്‍ ആവേശം കൊണ്ടു.  സഖാവേ നിങ്ങളും. ??

കുറേ നേരം മുദ്രാവാക്യം വിളിച്ചും നാടന്‍ പാട്ട് ഉറക്കെപ്പാടിയും സ്റ്റേഷനിലിരുന്നു. അതിനിടയില്‍ മൂന്നു പ്രാവശ്യം പേരും അഡ്രസ്സും ഫോണ്‍ നമ്പറും വാങ്ങി. പോലീസിലുള്ളൊരാള്‍ ഞങ്ങളുടെയൊക്കെ വീഡിയോ എടുത്ത് പേര് പറയിപ്പിച്ചു. സത്യത്തില്‍ എനിക്കൊന്നും മനസ്സിലായില്ല. ഞങ്ങളുടെ അനുവാദമില്ലാതെ ഇവരെന്തിനാണു ഞങ്ങളുടെ ഫോട്ടോയെടുക്കുന്നത്.?

മറ്റ് സഖാക്കളൊന്നും മിണ്ടാതിരിക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ കരുതി ഒരു പക്ഷേ ഇത് സ്റ്റേഷനിലെ ഒരു രീതിയാവുമെന്ന്. അല്ലെങ്കില്‍ അവരെതിര്‍ക്കേണ്ടതല്ലേ.? എന്നാലും ഞാന്‍ ചോദിച്ചു “ഫോട്ടോയൊക്കെ നന്നായി പതിഞ്ഞോ സാറേ.” എന്ന്.

അതിനിടയില്‍ കേട്ടിട്ടു പോലുമില്ലാത്ത ഒരു ചാനലിന്റെ ക്യാമറാമാന്‍ എന്ന വ്യാജേന ഏതോ ഒരു മതതീവ്രവാദി സ്റ്റേഷനിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ചു. സമരക്കാരുമായി ഉന്തും തള്ളുമുണ്ടായി പക്ഷെ നല്ലവരായ പോലീസ് കാഴ്ചക്കാരായിരുന്നു. അക്രമിക്കാന്‍ ശ്രമിച്ചവനെ ഒന്നു ചോദ്യം ചെയ്യുക പോലും ചെയ്യാതെ പറഞ്ഞു വിട്ടു..

അടുത്തപേജില്‍ തുടരുന്നു


വനിതാ പോലീസുകാര്‍ ഞായറാഴ്ച അവര്‍ക്ക് പണികൊടുത്തതിന്റെ കലിപ്പില്‍ ഞങ്ങളോട് ചോദിച്ചു. എന്തിനു വേണ്ടിയാണീ സമരം.? ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ എന്ന്. ഞാന്‍ പറഞ്ഞു; “ഞാനിത്ര നാളും കയറിയിട്ടുള്ള കക്കൂസുകളില്‍ ഏറ്റവും വൃത്തികെട്ടൊരെണ്ണമാണു ഇവിടത്തേത്. ഇത്രയും വനിതാപ്പോലീസുകാരുള്ള ഈ സ്റ്റേഷനില്‍ നല്ലൊരു ശൗച്യാലയമില്ലെന്ന് നിങ്ങള്‍ പരാതി പറഞ്ഞാല്‍ നിങ്ങള്‍ക്കായി ആദ്യം മുദ്രാവാക്യം വിളിക്കുന്നത് ഞങ്ങളാകും .അപ്പോള്‍ രാജ്യം മുഴുവന്‍ കക്കൂസുകളാക്കി മാറ്റുന്ന ഫാസിസത്തിനെതിരേ ഞങ്ങള്‍ സമരം ചെയ്യേണ്ടേ..?”



പിന്നെയുമുണ്ടായി പോലീസുകാരുടെ വക മോറല്‍ പോലീസിങ്ങ്. നിങ്ങള്‍ വീട്ടിലെ ഭര്‍ത്താക്കന്മാരാറിഞ്ഞാണോ വരുന്നത്? നിങ്ങളില്‍ ഭാര്യാ ഭാര്‍ത്താക്കന്മാര്‍ ആരൊക്കെയാണു? തുടങ്ങി അനാവശ്യമായ ചോദ്യങ്ങള്‍. എന്നാല്‍ വളരെ  സൗമ്യമായി. നോക്കൂ പൊതു ബോധം എത്ര കൃത്യമായി പോലീസുകാരേയും ആവേശിച്ചിരിക്കുന്നൂവെന്ന്.

കല്യാണം കഴിച്ചൊരു പുരുഷനോട് ഇങ്ങനെയൊരു ചോദ്യമുണ്ടാവില്ല. വീട്ടിലെ ഭാര്യമാരറിഞ്ഞാണൊ വന്നതെന്ന്. എന്നാല്‍ സ്ത്രീകള്‍ക്ക് ആരുടെയും അനുവാദമില്ലാതെ ഒന്നിനും പോകാനാവില്ല.

വനിതാ പോലീസുകാര്‍ ഞായറാഴ്ച അവര്‍ക്ക് പണികൊടുത്തതിന്റെ കലിപ്പില്‍ ഞങ്ങളോട് ചോദിച്ചു. എന്തിനു വേണ്ടിയാണീ സമരം.? ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ എന്ന്. ഞാന്‍ പറഞ്ഞു; “ഞാനിത്ര നാളും കയറിയിട്ടുള്ള കക്കൂസുകളില്‍ ഏറ്റവും വൃത്തികെട്ടൊരെണ്ണമാണു ഇവിടത്തേത്. ഇത്രയും വനിതാപ്പോലീസുകാരുള്ള ഈ സ്റ്റേഷനില്‍ നല്ലൊരു ശൗച്യാലയമില്ലെന്ന് നിങ്ങള്‍ പരാതി പറഞ്ഞാല്‍ നിങ്ങള്‍ക്കായി ആദ്യം മുദ്രാവാക്യം വിളിക്കുന്നത് ഞങ്ങളാകും .അപ്പോള്‍ രാജ്യം മുഴുവന്‍ കക്കൂസുകളാക്കി മാറ്റുന്ന ഫാസിസത്തിനെതിരേ ഞങ്ങള്‍ സമരം ചെയ്യേണ്ടേ..?”

11 മണിയോടെയാണു പുറത്തിറങ്ങിയത്. ഒരു പ്രൈവറ്റ് ബസ്സില്‍ കയറ്റി ആലപ്പുഴയില്‍ വിട്ടു.  12 മണിയോടെ വീട്ടിലേക്ക്. അതെ പോലീസ് പാട്രിയാര്‍ക്കല്‍ സൊസൈറ്റിയുടെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. സമാധാനപരമായി സമരം ചെയ്യാന്‍ വന്ന അറുപതോളം പേരെ ഒരു പോറല്‍ പോലുമേല്പിക്കാതെ സുരക്ഷിതരാക്കി. വ്യാജമായ ഈ സുരക്ഷിതത്വമാണു ജനാധിപത്യം എന്നും നമുക്ക് വാഗ്ദാനം നല്‍കുന്നത്..

അപ്പോഴേക്കും എറണാകുളത്തെ 44 കാരിയായ, കമ്മ്യൂണിസത്തെ സ്‌നേഹിക്കുന്ന, വായനയെ ഇഷ്ടപ്പെടുന്ന,  മുതിര്‍ന്ന രണ്ട് പെണ്‍കുട്ടികളുള്ള ഈ പാവം വീട്ടമ്മ ചുംബനസമരത്തിലെ ഒരു മുഖമായിരിക്കുന്നു. ഇന്റലിജന്‍സിന്റെ നോട്ടപ്പുള്ളിയായിരിക്കുന്നൂ.

പലരുടെയും ചോദ്യത്തിനു മറുപടി പറയേണ്ടതുണ്ട്. എന്തു നേടാനായിരുന്നു ഈ സമരം. മധ്യവര്‍ഗ്ഗ പൊങ്ങച്ചങ്ങളുടെ ഉച്ചമയക്കത്തില്‍ ആണ്ട് കിടക്കേണ്ട ഞാനെന്തിനു ഇതിനൊക്കെ പോയി? എനിക്ക് സ്വന്തമായി വീടുണ്ട് കാറുണ്ട്, എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളുണ്ട്, മനസ്സില്‍ വരുന്നത് കൂത്തിക്കുറിക്കാന്‍ കമ്പ്യൂട്ടറുണ്ട്, നന്നായി പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളുണ്ട്, നാടറിയുന്ന സുമുഖനും സ്‌നേഹാലുവുമായൊരു കൂട്ടുകാരനുണ്ട്. ന്യൂ ഇയര്‍ സെലിബ്രേഷനുകളുണ്ട്, പാര്‍ട്ടികളുണ്ട്, നിരവധി കൂട്ടുകാരികളുണ്ട്,  ജീവിതം സ്വഛവും മനോഹരവുമല്ലേ..?

അതിനു ഞാനൊരു മറുപടി പറയുന്നില്ല. പകരം ഞാനെന്റെ വാപ്പായെക്കുറിച്ച് പറയാം.  അടിയന്തിരാവസ്ഥയെന്ന ഭീകരവാഴ്ചക്കാലത്ത്  സര്‍ക്കാര്‍ സര്‍വ്വീസില്‍ യു.ഡി ക്ലാര്‍ക്കായിരുന്നു എന്റെ വാപ്പാ. അതെ,  പോലീസ് സംരക്ഷണത്തില്‍ സമാധാനമായി ശമ്പളം വാങ്ങിച്ച് കഴിയാം. നാലു കുട്ടികളും സുന്ദരിയായൊരു ഭാര്യയുമുണ്ട്.. നാട്ടില്‍ അഞ്ചെട്ടേക്കര്‍ തോട്ടവും നാടു മുഴുവന്‍ ബഹുമാനിക്കുന്ന മതപണ്ഡിതനായൊരു പിതാവും മാതാവുമുണ്ട്. ഒറ്റമകന്‍. ഇനിയെന്താ വേണ്ടത്.

പക്ഷേ വാപ്പാക്കത് പോരായിരുന്നു. ഒരു ദിവസം പാര്‍ട്ടിയുടെ അന്നത്തെ പ്രാദേശിക യുവപ്രവര്‍ത്തകരെ  കൂട്ടം കൂടിയതിനു പോലീസ് ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചു. സ്വന്തം സഖാക്കളെ മര്‍ദ്ദിച്ച വിവരമറിഞ്ഞ വാപ്പാ ചായക്കടയില്‍ ചായ കുടിച്ചു കൊണ്ടിരുന്ന പോലീസുകാരനെ വിളിച്ചിറക്കി കവിളില്‍ ആഞ്ഞൊന്ന് പൊട്ടിച്ച് ഒളിവില്‍ പോയി.


വ്യാജമായ ഈ സുരക്ഷിതത്വമാണു ജനാധിപത്യം എന്നും നമുക്ക് വാഗ്ദാനം നല്‍കുന്നത്. ജനാധിപത്യം നമ്മള്‍ക്ക് എല്ലാം തരും. ഭക്ഷണവും സുരക്ഷിതത്വവും എല്ലാം. എന്നാല്‍ അവര്‍ തീരുമാനിക്കും നമ്മളെന്ത് ചെയ്യണമെന്ന്. എന്ത് സംസാരിക്കണമെന്ന്. എങ്ങനെ പെരുമാറണമെന്ന്.  ഭൂരിപക്ഷത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ അടിച്ചൊതുക്കും.



എന്തിനായിരുന്നു അത്? അതിനും മുന്‍പ് വലിയൊരു പണിമുടക്കില്‍ പങ്കെടുക്കാതിരുന്ന കരിങ്കാലികളായ സഹപ്രവര്‍ത്തകരുടെ സീറ്റില്‍ മുഴുവന്‍ നായ്ക്കരുണപ്പൊടി വിതറി അവരെയൊക്കെ സീറ്റില്‍ നിന്നും എഴുന്നേല്പിക്കും. സ്ഥിരം ശല്യക്കാരന്‍. എപ്പോഴും പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍. വാപ്പായും കേട്ടിട്ടുണ്ടാകും എന്തിനാണിതൊക്കെ. മര്യാദാപൂരുഷോത്തമനായി വീട്ടിലൊതുങ്ങാമായിരുന്നില്ലേ എന്ന്..

സ്വകാര്യമായി ഒന്നും നേടാനായിരുന്നില്ല, ഫെയ്മസ് ആകണമെന്ന് ആഗ്രഹവുമില്ല.  ചാഞ്ഞും ചരിഞ്ഞും ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിടാനൊന്നും ഒരിക്കലും താല്പര്യമില്ലായിരുന്നു. ഐഡന്റിറ്റിക്കായി ഒന്നോ രണ്ടോ. ഇപ്പോഴിതാ ഞാനറിയാതെ ഞാന്‍ ഫേസ്ബുക്കിലങ്ങോളമിങ്ങോളം.

പലരും വിളിക്കുന്നു.വര്‍ക്ക് ചെയ്തിരുന്ന ഓഫീസിലെ എം.ഡി  ചോദിക്കുന്നു. രണ്ട് വര്‍ഷത്തോളം എന്റെ ഓഫീസില്‍ വര്‍ക്കു ചെയ്തപ്പോളൊന്നും കണ്ടിരുന്നില്ലല്ലോ ഈ ആക്റ്റിവിസം. പരസ്യമായ ഉമ്മയോടു യോജിക്കുന്നില്ലെങ്കിലും ലാലിയുടെ സ്പിരിറ്റിനെ ഉള്‍ക്കൊള്ളുന്നൂവെന്ന്..

അഭിമാനിക്കുന്നൂ ഇങ്ങനെയൊരയല്‍ക്കാരിയെ കിട്ടിയതില്‍. അഭിവാദ്യങ്ങള്‍!! മനോരമാ ന്യൂസിലെ പ്രമോദ് രാമന്‍ പറയുന്നൂ..

നിനക്ക് വേറെ പണിയൊന്നുമില്ലെടീ. മനുഷ്യരെക്കൊണ്ട് പറയിക്കാന്‍. എന്ന് ഒരു ബന്ധുക്കാരി.

ഇതു യുവജനങ്ങളുടെ സമരമാണു. നിനക്കെന്താണവിടെ കാര്യമെന്ന് ഒരു കൂട്ടുകാരി കളിയാക്കുന്നൂ.
ഹോ..!! വെറുമൊരുമ്മ ആരെയൊക്കെയാണു നോവിക്കുന്നത്. രണ്ട് പേര്‍ ചുംബിക്കുന്നത് കാണുന്നത് മൂന്നാമതൊരുവനെ ദേഷ്യം പിടിപ്പിക്കുന്നു.

ആവശ്യമുണ്ടായിരുന്നില്ലെന്ന് പരിഹസിക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും ഒന്നേ പറയാനുള്ളു. ഫാസിസം  അതിന്റെ ശക്തി അല്ലെങ്കില്‍ ഭീഷണി എത്രക്ക് രൂക്ഷമെന്ന് ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നൂ ഈ സമരം. അതു നമ്മുടെ തലക്ക് മുകളില്‍ ഡെമോക്ലസിന്റെ വാള്‍ പോലെ തൂങ്ങിക്കിടപ്പുണ്ട്. ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു സ്ത്രീയെന്ന നിലയില്‍ നിരവധി കൊച്ചു കൊച്ചു ഫാസിസങ്ങളിലൂടെ കടന്നു പോകുന്ന ജീവിതത്തെ അനുഭവിച്ചൊരാളെന്ന നിലയില്‍ അപേക്ഷിക്കുകയാണു. താക്കീത് ചെയ്യുകയാണു.

“നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെങ്കില്‍ രാഷ്ട്രീയം തീര്‍ച്ചയായും നിങ്ങള്‍ക്കു മേല്‍ ഇടപെടും..”

അതെ പോലീസ് പാട്രിയാര്‍ക്കല്‍ സൊസൈറ്റിയുടെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. സമാധാനപരമായി സമരം ചെയ്യാന്‍ വന്ന് അറുപതോളം പേരെ ഒരു പോറല്‍ പോലുമേല്പിക്കാതെ സുരക്ഷിതരാക്കി…
സ്ത്രീകളെ പുരുഷന്മാര്‍ സംരക്ഷിക്കുമ്പോലെ..
കുടുംബത്തെ അതിന്റെ കാരണവര്‍ സംരക്ഷിക്കും പോലെ..

വ്യാജമായ ഈ സുരക്ഷിതത്വമാണു ജനാധിപത്യം എന്നും നമുക്ക് വാഗ്ദാനം നല്‍കുന്നത്. ജനാധിപത്യം നമ്മള്‍ക്ക് എല്ലാം തരും. ഭക്ഷണവും സുരക്ഷിതത്വവും എല്ലാം. എന്നാല്‍ അവര്‍ തീരുമാനിക്കും നമ്മളെന്ത് ചെയ്യണമെന്ന്. എന്ത് സംസാരിക്കണമെന്ന്. എങ്ങനെ പെരുമാറണമെന്ന്.  ഭൂരിപക്ഷത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ അടിച്ചൊതുക്കും.

അവസാനത്തെ ആള്‍ക്ക് വരെ അല്ലെങ്കില്‍ ഓരോ വ്യക്തിക്ക് സ്വാതന്ത്ര്യം കിട്ടും വരെ ഈ ജനാധിപത്യത്തെ നമുക്കെങ്ങനെ സ്വാതന്ത്ര്യമെന്ന് വിളിക്കാനാവും. കേവല ഭൂരിപക്ഷമാണു ജനാധിപത്യം. വിവരമില്ലാത്ത രണ്ട് പേര്‍ക്ക് മുന്‍പില്‍ വിവരമുള്ള ഒരുവന്‍ നിശ്ശബ്ദനാക്കപ്പെടുന്ന അക്രമിക്കപ്പെടുന്ന വ്യവസ്ഥ.

Latest Stories

We use cookies to give you the best possible experience. Learn more