| Friday, 9th March 2018, 10:22 am

മഞ്ഞപ്പടയ്ക്ക് സന്തോഷ വാര്‍ത്ത; സൂപ്പര്‍ താരവുമായുള്ള കരാര്‍ നീട്ടി ബ്ലാസ്റ്റേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിസോറാം താരം ലാല്‍റുത്താറയുമായുള്ള കരാര്‍ നീട്ടാന്‍ മാനേജ്‌മെന്റ്. 2021 സീസണ്‍ വരെ ലാല്‍റുത്താറയെ ക്ലബ്ബില്‍ നിലനിര്‍ത്താനാണ് തീരുമാനമെന്ന് ഇംഗ്ലീഷ് മാധ്യമമായ ഗോള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍നിര താരങ്ങളിലൊരാളായ ലാല്‍റുത്താറയെ മറ്റ് ആറ് ഐ.എസ്.എല്‍ ടീമുകള്‍ ലക്ഷ്യമിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരം ടീമില്‍ സെന്റര്‍ബാക്ക്, ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക് പൊസിഷനുകളിലാണ് കളിക്കുന്നത്.

സസ്‌പെന്‍ഷന്‍ ലഭിച്ച ഒരു കളിയൊഴിച്ച് ബാക്കിയുള്ള 17 മത്സരങ്ങളിലും മിസോറാം താരം കളിച്ചിരുന്നു.

കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായിരുന്ന സെമിനിലെന്‍ ഡങ്കലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തന്നെ മലയാളി താരം അബ്ദുള്‍ ഹക്കുവും എഫ്.സി ഗോവയുടെ ഗോള്‍കീപ്പര്‍ നവീന്‍ കുമാറും ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more