വ്യത്യസ്തമായ ശബ്ദത്തിന്റെ പേരില്‍ മിമിക്രിക്കാരുടെയും ചില സമയം ട്രോളന്മാരുടെയും ഇരയാകുന്നയാളാണ് നടനും സംവിധായകനുമായ ലാല്‍. ഗാംഭീര്യമുള്ള ശബ്ദത്തില്‍ പറയുന്ന പല കാര്യങ്ങളും ആളുകള്‍ക്ക് മനസിലാകുന്നില്ലെന്നാണ് പ്രധാന പരാതി. സോഷ്യല്‍ മീഡിയയില്‍ ലാല്‍ ട്രോളുകള്‍ക്ക് അത്യാവശ്യം റീച്ചും ലഭിക്കാറുണ്ട്.
എന്നാല്‍ ഈയൊരു കാര്യത്തെ ലാലും കൂട്ടരും ഇപ്പോള്‍ ഉപയോഗിച്ച രീതിയാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. എ.ഐ സോഫ്റ്റ്‌വെയറായ ചാറ്റ് ജി.പി.ടി കഴിഞ്ഞദിവസം പുറത്തുവിട്ട പരസ്യത്തില്‍ ലാലാണ് പ്രധാന താരം. ലാല്‍ പറയുന്നത് ആര്‍ക്കും മനസിലാകുന്നില്ലെന്നാണ് പരസ്യത്തിന്റെ തുടക്കത്തില്‍ കാണിക്കുന്നത്.
ഓണാഘോഷ പരിപാടിക്കിടെ പലരോടും ലാല്‍ സംസാരിക്കുന്നുണ്ടെങ്കിലും പലരും അതൊക്കെ മറ്റൊന്നായിട്ടാണ് മനസിലാക്കുന്നത്. ഒടുവില്‍ സദ്യ കഴിക്കാനിരിക്കുമ്പോള്‍ സദ്യ വിളമ്പുന്നതിനെക്കുറിച്ചും ലാല്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ ഈ ഡയലോഗെല്ലാം ജിബ്രിഷായിട്ടാണ് പ്രേക്ഷകര്‍ കേള്‍ക്കുന്നത്. ലാല്‍ പറയുന്ന വോയിസ് കേട്ട് ചാറ്റ് ജി.പി.ടി ഇത് മനസിലാക്കുന്നതുമാണ് പരസ്യത്തിന്റെ ഹൈലൈറ്റ്.
ലാലിന്റെ മലയാളം പോലും മനസിലാക്കാന്‍ പറ്റുന്ന എ.ഐയാണ് ചാറ്റ് ജി.പി.ടി എന്നാണ് ഈ പരസ്യത്തിലൂടെ വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയ ട്രെന്‍ഡിനനുസരിച്ച് ഒരുക്കിയ പരസ്യത്തിന് വലിയ റീച്ചാണ് ലഭിക്കുന്നത്. പരസ്യത്തിലെ പോപ്പ് കള്‍ച്ചര്‍ റഫറന്‍സുകളും ചിരിയുണര്‍ത്തുന്നുണ്ട്. ലാലിന്റെ ടീഷര്‍ട്ടാണ് അതിലെ ഹൈലൈറ്റുകളിലൊന്ന്.
‘സബ്‌ടൈറ്റില്‍സ് റെക്കമെന്‍ഡഡ്’ എന്നെഴുതിയ ടീഷര്‍ട്ട് എല്ലാവരിലും ചിരിയുണര്‍ത്തുകയാണ്. ഇതിനൊപ്പം ലാലിന്റെ ഐക്കോണിക് നമ്പറുകളായ സൈക്കോ ചിരി, സ്മാര്‍ട്ട് ബോയ് റഫറന്‍സ്, ‘നിനക്ക് ഒടുക്കത്തെ ഗ്ലാമറാണ്’ തുടങ്ങിയ എലമെന്റുകളും പരസ്യത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഈയടുത്ത് വന്നതില്‍ ഏറ്റവും ക്രിയേറ്റീവായ പരസ്യമാണിതെന്നും കമന്റുകളുണ്ട്.
‘ചാറ്റ് ജി.പി.ടി, എന്‍ കണ്ണേ’, ‘ഇതാണ് ചാറ്റ് ജി.പി.ടിയുടെ ബുദ്ധി… ഇത്ര ഉള്ളൂ ഞങ്ങളുടെ ബുദ്ധി’, ‘ജോസപ്പേ… ചാറ്റ് ജി.പി.ടിക്ക് മലയാളം അറിയാം’ എന്നിങ്ങനെയാണ് പലരുടെയും കമന്റുകള്‍. കഴിഞ്ഞദിവസം പുറത്തുവിട്ട പരസ്യം ഇതിനോടകം ഒരുലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഈ പരസ്യം ഇനിയും വൈറലാകുമെന്ന് ഉറപ്പാണ്.
Content Highlight: Lal’s new ad for Chat GPT viral in social media