| Friday, 2nd October 2026, 12:29 pm

അന്ന് പരാജയപ്പെട്ട എന്റെ സിനിമകള്‍ക്ക് ഇന്ന് പ്രശംസ കിട്ടുന്നു : ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ സംവിധായകനാണ് ലാല്‍ ജോസ്. സംവിധായകന്‍ കമലിന്റെ സഹായിയായി അദ്ദേഹം സിനിമയിലേക്ക് വരുകയും ‘ഒരു മറവത്തൂര്‍ കനവ് ‘ എന്ന സിനിമയിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. വ്യത്യസ്തമായ പ്രമേയങ്ങള്‍ ചെയ്ത് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ മലയാള സിനിമക്ക് നല്‍കാന്‍ ലാല്‍ ജോസിന് കഴിഞ്ഞിട്ടുണ്ട്. മീശമാധവന്‍ , അറബിക്കഥ , ക്ലാസ്സ്മേറ്റ്‌സ് തുടങ്ങിയവ ലാല്‍ ജോസിന്റെ വിജയ ചിത്രങ്ങളാണ്.

തന്റെ സിനിമകളായിട്ടുള്ള രണ്ടാം ഭാവം , രസികന്‍ , പട്ടാളം തുടങ്ങിയവ അന്ന് തിയേറ്ററില്‍ പരാജയമായിരുന്നു. എന്നാല്‍ പിന്നീട് അവ ഏറെ പ്രശംസിക്കപ്പെട്ടു. ഒരു സിനിമ റിലീസ് ചെയ്യുന്ന സമയവും അതിനൊപ്പം റിലീസ് ചെയ്യുന്ന സിനിമകളും വളരെ പ്രധാനപ്പെട്ടാണെന്നും പറയുകയാണ് ലാല്‍ ജോസ്. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

ലാല്‍ ജോസ്. Photo: X.com

‘എന്റെ സിനിമകളുടെ കാര്യത്തില്‍ സംഭവിച്ചത് തിയേറ്ററുകളില്‍ പരാജയപ്പെടുകയും പിന്നീട് പില്‍ക്കാലത്തു വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഒരു സിനിമ റിലീസ് ചെയ്യുന്ന ടൈം വളരെ പ്രധാനപ്പെട്ടതാണ്. അതിനോടൊപ്പം റിലീസ് ചെയ്യുന്ന സിനിമകളും ഇമ്പോര്‍ട്ടന്റാണ്.’ ലാല്‍ ജോസ് പറഞ്ഞു.

കഥ അവതരിപ്പിക്കാനും ബഡ്ജറ്റ് നിയന്ത്രിക്കാനും വേണ്ടിയാണ് എ.ഐ ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ വിശ്വസിക്കുന്നത് സ്റ്റോറി ടെല്ലിങ്ങിനെ സപ്പോര്‍ട്ട് ചെയ്യാനും ബഡ്ജറ്റ് നിയന്ത്രിക്കാനും വേണ്ടിയാണ് എ.ഐ ഉപയോഗിക്കേണ്ടത്. എന്നാല്‍ ഇന്ന് സിനിമയില്‍ അത് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഡിജിറ്റല്‍ ആയപ്പോള്‍ ചെലവ് കുറയും എന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല.’ ലാല്‍ ജോസ് വ്യക്തമാക്കി.

ലാല്‍ ജോസ്. Photo: X.com

ലാല്‍ ജോസിന്റെ അവസാനം ഇറങ്ങിയ ചിത്രങ്ങളായ സോളമന്റെ തേനീച്ചകള്‍ , മ്യാവൂ , നാല്‍പത്തിയൊന്ന് തുടങ്ങിയവ പരാജയപ്പെട്ട ചിത്രങ്ങള്‍ ആയിരുന്നു. കെ എന്‍ പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിനെ ആസ്പദമാക്കി ചെയ്യുന്ന ചിത്രമാണ് ലാല്‍ ജോസിന്റേതായി നിലവില്‍ പുറത്തിറങ്ങാനുള്ളത്. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷത്തോടെ ആരംഭിക്കുമെന്ന് ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Lal Jose talks about his old films and Ai’s impact in cinema

We use cookies to give you the best possible experience. Learn more