മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. കമലിനൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിന്നീട് 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായകനായത്. ശേഷം സിനിമാപ്രേമികള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ നല്‍കാന്‍ ലാല്‍ ജോസിന് സാധിച്ചിരുന്നു.
കമലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന സമയത്ത് ‘മിമിക്‌സ് ഡ്രാമ’ എന്ന പേരില്‍ അദ്ദേഹം ഒരു മിമിക്രി വീഡിയോ കാസറ്റ് ചെയ്തിരുന്നു. ദിലീപ്, നാദിര്‍ഷ, ഹരിശ്രീ അശോകന്‍, മച്ചാന്‍ വര്‍ഗീസ്, ഷിയാസ് എന്നിവരൊക്കെ ആദ്യമായി അഭിനയിക്കുന്നത് ആ വീഡിയോ കാസറ്റിലൂടെയായിരുന്നു.
അവിടെ വെച്ചായിരുന്നു നടന്‍ അബിയെ ആദ്യമായി ലാല്‍ ജോസ് പരിചയപ്പെടുന്നത്. ഇപ്പോള്‍ അബിയെ കുറിച്ച് പറയുകയാണ് അദ്ദേഹം. തന്റെ യൂട്യൂബ് ചാനലിലെ എല്‍.ജെ ടോക്ക്‌സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.
അന്ന് രണ്ടുപേരും ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. എന്നാല്‍ കുറച്ചുകൂടി സ്റ്റാര്‍ പരിവേഷം വന്നിരുന്നത് അബിക്കായിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം അബി കാണാന്‍ നല്ല ഹാന്‍ഡ്‌സം ആയിരുന്നു. നല്ല ഉയരവും നിറവും ഫീച്ചേഴ്‌സുമുള്ള ആളായിരുന്നു. അടുത്ത താരം അബിയാണെന്ന് ആളുകള്‍ വിശ്വസിച്ചിരുന്നു,’ ലാല്‍ ജോസ് പറയുന്നു.
അന്ന് സിനിമക്കും നാടകത്തിനും പാരലല്‍ ആയിട്ടുള്ള പുതിയ മേഖലയായിരുന്നു മിമിക്രിയെന്നും അദ്ദേഹം പറഞ്ഞു. സിദ്ദിഖ്-ലാല്‍ ആയിരുന്നു മിമിക്‌സ് പരേഡ് എന്ന കാര്യം ആദ്യമായി ഇന്‍ട്രഡ്യൂസ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Lal Jose Talks About Abi And Dileep