| Friday, 6th November 2026, 2:00 pm

പാർവ്വതിയും ഉണ്ണിമായയും സീരിയസാണെന്ന് വിചാരിച്ചു; എല്ലാവരും എന്നെ മറന്നിരിക്കുമ്പോഴാണ് ഈ സിനിമയിലേക്ക് വിളിക്കുന്നത്: ലാൽ ജോസ്

അനുപമ കെ. സീത

ഈ വർഷത്തെ മലയാളത്തിൽ നിന്നുള്ള മികച്ച ചിത്രങ്ങളിലൊന്നാണ് ഷഹദ് സംവിധാനം ചെയ്ത പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ ത്രില്ലറായ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. പാർവതി തിരുവോത്ത്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, വിജയരാഘവൻ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വലിയ ഹൈപ്പൊന്നുമില്ലാതെ വന്ന ചിത്രം മികച്ച മേക്കിങ് കൊണ്ടും ഗംഭീര പെർഫോമൻസുകൊണ്ടും അക്ഷരാർഥത്തിൽ വൻ വിജയം നേടുകയായിരുന്നു.

ചെറിയ ബഡ്ജറ്റിലൊരുങ്ങിയ ചിത്രം കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോളതലത്തിൽ 50 കോടിയിലധികം നേടിയിരുന്നു. ചിത്രത്തിൽ ഫൊറൻസിക് ഡോക്ടറുടെ വേഷമായിരുന്നു ലാൽ ജോസ് അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ സക്സസ് മീറ്റിൽ അദ്ദേഹം, പാർവതി തിരുവോത്ത്, ഉണ്ണിമായ എന്നിവരെ പറ്റി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

‘രണ്ടോ മൂന്നോ തവണയാണ് ഷഹദിനെ കണ്ടിട്ടുള്ളത്. പിന്നെ സിനിമയിൽ എന്നെ അഭിനയിക്കാൻ വിളിച്ചു. ഞാൻ ചെന്നപ്പോൾ പാർവതിയുടെ കൂടെയൊക്കെയാണ് അഭിനയിക്കുന്നത്. പാർവതിയും ഉണ്ണിമായയും കുറച്ച് പേടിയുള്ള ആൾക്കാരാണ്. ഇത്തിരി സീരിയസ് ആൾക്കാരാണ് രണ്ടുപേരും. നമ്മൾ കണ്ടിട്ടുള്ള ഒരു ഇമേജും കേട്ടിട്ടുള്ള ഇമേജൊക്കെ വെച്ചിട്ടായിരിക്കും. അത് തെറ്റാണെന്ന് മനസിലായി. അന്ന് അവിടെ വന്നപ്പോഴും മനസിലായി,’ അദ്ദേഹം പറഞ്ഞു.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. Photo:Facebook.com

അതുകൊണ്ട് ഇവരുടെ കൂടെ അഭിനയിക്കുമ്പോൾ ശരിയായില്ലെങ്കിൽ വല്ല ചീത്തയും വിളിക്കുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നുവെന്നും തമാശരൂപേണ അദ്ദേഹം വ്യക്തമാക്കി. കുറച്ച് വർഷമായി തനിക്ക് സിനിമകളൊന്നും ഇല്ലായിരുന്നുവെന്നും എല്ലാവരും തന്നെ മറന്നു പോയെന്ന് വിചാരിച്ച സമയത്താണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനിലേക്ക് ഷഹദ് തന്നെ വിളിച്ചതെന്നും ലാൽ ജോസ് വ്യക്തമാക്കി. ലോക, ആർ.ഡി.എക്സ്.പോലെയുള്ള സിനിമകളുടെ സംവിധായകരെ താൻ പരിപാടിയിൽ വെച്ചിട്ടാണ് ആദ്യമായ് നേരിട്ട് കാണുന്നതെന്ന് അദ്ദേഹം തമാശരീതിയിൽ പറഞ്ഞു.

‘ഒരുപാട് സന്തോഷം തോന്നുന്നുണ്ട്, നാലഞ്ചു വർഷമായി ഒരു സിനിമ ചെയ്തിട്ട്. കുറച്ച് വിസ്മരിക്കപ്പെട്ട് ഇരിക്കുന്ന ഒരാളായിരുന്നു, അപ്പോഴാണ് ഒരു ദിവസം കുറെ കോളുകൾ വരുന്നത്. ഷഹദിനോട് ഞാൻ നന്ദി പറയുകയാണ്. കാരണം ആളുകൾ ആദ്യം എന്നെ മനസിലാക്കിയില്ല. പിന്നെ സ്ക്രീനിൽ എന്റെ ശബ്ദം കേട്ട്, ലോകപ്രശസ്തമായ വൃത്തികെട്ട ശബ്ദം കൊണ്ട് എന്നെ തിരിച്ചറിഞ്ഞു,’ അദ്ദേഹം വ്യക്തമാക്കി.

കുറേക്കാലത്തിന് ശേഷം, ഈ സിനിമ കണ്ടിട്ട് ഒരുപാട് പേർ തന്നെ ഫോണിൽ വിളിച്ചുവെന്നും ഈ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും ഷഹദിന്റെ വിജയത്തിൽ താൻ ആത്മാർത്ഥമായി സന്തോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Lal Jose stated that he had thought Parvathy and Unnimaya were serious people. That he had been called for that film when everyone had forgotten about him.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more