| Sunday, 17th May 2026, 10:00 am

അനായാസമായി ബാറ്റ് ചെയ്യുന്ന ഒരു ക്ലാസിക്കല്‍ ക്രിക്കറ്ററാണവന്‍; പ്രശംസയുമായി ലക്ഷ്മിപതി ബാലാജി

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ പേസറും ക്രിക്കറ്റ് കമന്റേറ്ററുമായ ലക്ഷ്മിപതി ബാലാജി. അനായാസമായി ബാറ്റ് ചെയ്യുന്ന ഒരു ക്ലാസിക്കല്‍ ക്രിക്കറ്റ് കളിക്കാരനാണ് ശുഭ്മന്‍ ഗില്ലെന്ന് ബാലാജി പറഞ്ഞു. മാത്രമല്ല രോഹിത് ശര്‍മയുടെ ചെറിയ പതിപ്പാണ് ഗില്ലെന്നും രോഹിത്തിനെപ്പോലെ ഗില്ലും മികച്ച കളിക്കാരനാണെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു.

‘അനായാസമായി ബാറ്റ് ചെയ്യുന്ന ഒരു ക്ലാസിക്കല്‍ ക്രിക്കറ്റ് കളിക്കാരനാണ് ശുഭ്മന്‍ ഗില്‍. രോഹിത് ശര്‍മയുടെ ചെറിയ പതിപ്പാണ് അദ്ദേഹം. രോഹിത്തിനെപ്പോലെ, അദ്ദേഹവും മികച്ച കളിക്കാരനാണ്, ബാക്ക്ഫൂട്ട് കവര്‍ ഡ്രൈവ് കളിക്കാന്‍ അദ്ദേഹത്തിന് അധിക സമയം ലഭിക്കുന്നു. പരമ്പരാഗത ക്രിക്കറ്റ് കളിക്കുന്ന അദ്ദേഹം, എന്നാല്‍ സ്ഥിരതയോടെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്നത് ടീമിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. തുടര്‍ച്ചയായ മികച്ച സീസണുകള്‍ അദ്ദേഹത്തെ വളരെ മെച്ചപ്പെട്ട കളിക്കാരനാക്കി,’ ബാലാജി പറഞ്ഞു.

ശുഭ്മൻ ഗിൽ. Photo: Gujarat Titans/x.com

അതേസമയം ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 29 റണ്‍സിനാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്. കൊല്‍ക്കത്ത 248 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ഗുജറാത്തിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ശുഭ്മന്‍ ഗില്ലാണ്. 49 പന്തില്‍ നിന്ന് 85 റണ്‍സാണ് താരം നേടിയത്. ഏഴ് സിക്‌സും അഞ്ച് ഫോറുമായിരുന്നു ഗില്‍ നേടിയത്. സീസണില്‍ ഗുജറാത്തിന് വേണ്ടി മികച്ച പ്രകടനമാണ് ഗില്‍ കാഴ്ചവെക്കുന്നത്.

സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 552 റണ്‍സാണ് താരം സ്വന്തമാക്കിയത്. 46.00 എന്ന ആവറേജിലാണ് താരത്തിന്റെ ബാറ്റിങ്. 160.47 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. അഞ്ച് അര്‍ധ സെഞ്ച്വറികളാണ് സീസണില്‍ താരം നേടിയത്. നിലവില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഗില്‍ രണ്ടാം സ്ഥാനക്കാരനാണ്. ഒന്നാം സ്ഥാനത്തുള്ളത് ഗുജറാത്തിന്റെ തന്നെ സായ് സുദര്‍ശനാണ്.

Content Highlight: Lakshmipathy Balaji Talking About Gujarat Captain Shubhman Gill

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more