| Tuesday, 3rd June 2014, 4:24 pm

തന്റെ പേര് മൃദുവായി തോന്നും; നടി ലക്ഷ്മി റായി പേരുമാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തന്റെ പേര് മൃദുവായി തോന്നുമെന്നതിനാല്‍ പേരു മാറ്റിയതായി തെന്നിന്ത്യന്‍ നടി ലക്ഷി റായ്. ഇനി മുതല്‍ ഇവരുടെ പേര് റായ് ലക്ഷ്മി എന്നായിരിക്കും.

ഒരു വര്‍ഷം മുമ്പ് തന്നെ പേര് മാറ്റാന്‍ ആലോചിച്ചിരുന്നതാണ്. പക്ഷേ, പല സ്ഥലങ്ങളില്‍ മാറിമാറി താമസിക്കുന്നതിനാല്‍ അതിന് ഇതുവരെ സമയം ലഭിച്ചിരുന്നില്ല- റായ് പറയുന്നു.

കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ തന്നെ റായി എന്നാണ് വിളിക്കുന്നത്. അതുകൊണ്ടു തന്നെ പേര് മാറ്റുന്നതില്‍ പ്രശ്‌നമില്ലെന്നും ഇനി അഭിനയിക്കുന്ന ചിത്രങ്ങളില്‍ റായി ലക്ഷ്മി എന്നായിരിക്കും തന്റെ പേരെന്നും അവര്‍ പറഞ്ഞു.

ആക്ഷന്‍ റോളുകള്‍ കൂടി ചെയ്യുന്ന ലക്ഷ്മി പേര് മാറ്റം തനിക്ക് ഒരു ഇഫക്റ്റ് നല്‍കും എന്ന വിശ്വാസത്തിലാണ്.

We use cookies to give you the best possible experience. Learn more