| Tuesday, 9th April 2013, 5:28 pm

ഗൗതമിന്റെ പുതിയ നായിക ലക്ഷ്മി മേനോന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗൗതം കാര്‍ത്തിക് നായകനാകുന്ന പുതിയ ചിത്രം ചിലമ്പാട്ടത്തില്‍ മലയാളി നായിക. സംവിധായകന്‍ ശരവണനാണ് തന്റെ പുതിയ ചിത്രത്തിലെ നായികയായി ലക്ഷ്മിയെ തിരഞ്ഞെടുത്ത്.[]

ആദ്യ തമിഴ് സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ വീണ്ടും നായികയാകുന്നതിന്റെ ത്രില്ലിലാണ് ലക്ഷ്മി. ശശികുമാറിന്റെ ഏറ്റവും പുതിയ ചിത്രത്തിലും ലക്ഷ്മിയാണ് നായിക.

ചിലമ്പാട്ടത്തില്‍ കാമ്പസിന്റെ കഥയാണ് സംവിധായകന്‍ പറയുന്നത്. ഗൗതം കാര്‍ത്തിക് നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് ചിലമ്പാട്ടം. ഗൗതമിന്റെ ആദ്യ ചിത്രം മണിരത്‌നം സംവിധാനം ചെയ്ത കടല്‍ ആയിരുന്നു.

തമിഴിലെ പഴയ കാല നടന്‍ കാര്‍ത്തികിന്റെ മകനാണ് ഗൗതം.

Latest Stories

We use cookies to give you the best possible experience. Learn more