| Thursday, 4th April 2019, 3:25 pm

അമ്പതിനായിരം വോട്ടര്‍മാര്‍ മാത്രമുള്ള ലക്ഷദ്വീപ് 11-ന് പോളിങ് ബൂത്തിലേക്ക്; വീണ്ടും മത്സരം എന്‍.സി.പിയുടെ ഫൈസലും കോണ്‍ഗ്രസിന്റെ ഹംദുല്ല സെയ്ദും തമ്മില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവരത്തി: രാജ്യത്തെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലമായ ലക്ഷദ്വീപില്‍ ഇത്തവണയും പ്രധാന പോരാട്ടം
സിറ്റിംഗ് എം.പിയും എന്‍.സി.പി നേതാവുമായ പി.പി മുഹമ്മദ് ഫൈസലും പി.സി.സി അധ്യക്ഷന്‍ ഹംദുല്ല സെയ്ദും തമ്മില്‍. 2014-ല്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് സിറ്റിങ് എം.പിയായിരുന്ന ഹംദുല്ലയ്ക്ക് സീറ്റ് നിലനിര്‍ത്താനായിരുന്നില്ല.

ഏപ്രില്‍ 11-നു ലക്ഷദ്വീപിലെ ഏക മണ്ഡലം പോളിങ് ബൂത്തിലെത്തുമ്പോള്‍ ശക്തമായ പോരാട്ടമാണു പ്രതീക്ഷിക്കപ്പെടുന്നത്. 10 പോളിങ് ബൂത്തുകള്‍ മാത്രമുള്ള മണ്ഡലത്തില്‍ 54266 പേരാണ് ആകെ വോട്ടര്‍മാര്‍.

Also Read: രാഹുല്‍ ധീരനായ മനുഷ്യന്‍, നിങ്ങളെ ഒരിക്കലും കൈവിടില്ല; വയനാട്ടുകാരോട് പ്രിയങ്കാ ഗാന്ധി

ലക്ഷദ്വീപിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയചരിത്രം 1967 മുതല്‍ക്കുള്ളതാണ്. 1957 മുതല്‍ 1967 വരെ എം.പിയായിരുന്നു കോണ്‍ഗ്രസിന്റെ കെ. നല്ലക്കോയ തങ്ങളെങ്കിലും അദ്ദേഹത്തെ രാഷ്ട്രപതി നേരിട്ടു നാമനിര്‍ദേശം ചെയ്യുകയായിരുന്നു.

1967-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.എം സെയ്ദാണു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് ആദ്യമായി ലോക്‌സഭയിലെത്തിയത്. അവിടെനിന്നു തുടര്‍ച്ചയായ എട്ടുതവണയാണു സെയ്ദ് വിജയിച്ചത്. എന്നാല്‍ 2004-ല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി പി. പൂക്കുഞ്ഞിക്കോയ 71 വോട്ടിനു സെയ്ദിനെ പരാജയപ്പെടുത്തി.

2009-ല്‍ സെയ്ദിന്റെ മരണത്തെത്തുടര്‍ന്നു മത്സരിച്ച അദ്ദേഹത്തിന്റെ മകന്‍ ഹംദുല്ല സെയ്ദ് ലോക്‌സഭയിലെത്തി. എന്നാല്‍ 2014-ല്‍ എന്‍.സി.പിയുടെ മുഹമ്മദ് ഫൈസലിനോട് 1535 വോട്ടിനു തോറ്റു.

ബി.ജെ.പി സ്ഥാനാര്‍ഥിയായ അബ്ദുള്‍ ഖാദറും സി.പി.ഐ.എം സ്ഥാനാര്‍ഥിയായ എം.പി ഷെരീഫ് ഖാനും സി.പി.ഐ സ്ഥാനാര്‍ഥിയായ അലി അക്ബറും മത്സരരംഗത്തുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more