| Tuesday, 11th June 2019, 8:03 am

അസഭ്യവര്‍ഷവും ആക്രമണവും; പരാതിപ്പെട്ട വനിതാഡോക്ടറെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചയാള്‍ക്കെതിരെ പരാതി നല്‍കിയ വനിതാഡോക്ടര്‍ക്കുനേരം വധഭീഷണി. മലപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന പാലക്കാട് പട്ടാമ്പി സ്വദേശിനിയായ ഡോക്ടര്‍ക്കുനേരെയാണ് അക്രമണമുണ്ടായത്. സംഭവത്തില്‍ കേസ് നല്‍കാനെത്തിയ തന്നെ പൊലീസുകാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം.

മെയ് മൂന്നിനാണ് സംഭവം. രാത്രി കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ മുഹമ്മദ് ഷമീര്‍ എന്നയാള്‍ വണ്ടി തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞെന്നാണ് പരാതി. ഹോണ്‍ മുഴക്കിയതില്‍ പ്രകോപിതനായാണ് യുവാവ് അക്രമണത്തിന് മുതിര്‍ന്നത്. വിന്‍ഡോയിലൂടെ കൈകടത്തി അക്രമിക്കാനും ശ്രമിച്ചതായി യുവതി പരാതിയില്‍ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ അശ്ലീലവാക്കുകളുപയോഗിച്ച് സംസാരിക്കുകയും കാറിന് കേടുപാടുകള്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്തു.

പിന്നീട് ഇയാളും സഹോദരനും ചേര്‍ന്ന് തന്നെയും കുടുംബത്തെയും ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നതായും യുവതി പറഞ്ഞു. എന്നാല്‍, പൊലീസുകാര്‍ പ്രതിക്കൊപ്പം നില്‍ക്കുകയാണെന്നും കേസ് ഒത്തുതീര്‍പ്പാക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ആരോപണമുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more