| Wednesday, 31st October 2018, 4:32 pm

സാഹചര്യം ഗുരുതരമാണ് പക്ഷേ മരിക്കാന്‍ ഭയമില്ല: മാവോവാദി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ അമ്മക്കായി പകര്‍ത്തിയ ദൃശ്യങ്ങള്‍ - വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാഹചര്യം ഗുരുതരമാണ്, ഇവിടെ നിന്ന് രക്ഷപ്പെടാന്‍ സാധ്യതയില്ല. പക്ഷേ തനിക്ക ഭയമില്ല മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട ദൂരദര്‍ശന്‍ ക്യാമാറ അസിസ്റ്റന്റ് പകര്‍ത്തിയ വീഡിയോയില്‍ പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ് ഈ ദൃശ്യങ്ങള്‍.

ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ ചൊവ്വാഴ്ച മാവോവാദി സംഘത്തിലെ ആളുകള്‍ ആക്രമണം തുടരുന്നതിനിടെ ക്യാമറ അസിസ്റ്റന്റ് മോര്‍മുക്ത് തന്റെ അമ്മയ്ക്കുള്ള സന്ദേശമായാണ് വീഡിയോ പകര്‍ത്തിയത്.

Also read:  റാഫേലില്‍ റിലയന്‍സിന്റെ പങ്ക് വ്യക്തമാക്കണം: സുപ്രീംകോടതി

ഗുരുതരമായ സാഹചര്യമാണുള്ളതെന്നും എന്നാല്‍ തനിക്ക് മരണഭയമില്ലെന്നും മോര്‍മുക്ത് വീഡിയോയില്‍ പറയുന്നു. വെടിവെപ്പിന്റെ ശബ്ദം ഉയരുന്നതിനിടെ താന്‍ ഇവിടെനിന്ന് രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നും മോര്‍മുക്ത് പറയുന്നത് വീഡിയോയില്‍ കാണാം.

റിപ്പോര്‍ട്ടര്‍ ധീരജ് കുമാര്‍, ക്യാമറമാന്‍ അച്യുതാനന്ദ സാഹു എന്നിവരോടൊപ്പം ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തിയതായിരുന്നു മോര്‍മുക്ത്. അതിനിടെയാണ് മാവോവാദി ആക്രമണമുണ്ടായത്. പിന്നീട് പോലീസ് എത്തി ഇവരെ രക്ഷപ്പെടുത്തി. എന്നാല്‍, ക്യാമറമാന്‍ അച്യുതാനന്ദ സാഹു ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

We use cookies to give you the best possible experience. Learn more