കൊച്ചി: സിനിമാ നടന്‍ ഷൈന്‍ ടോം ചക്കോ ലഹരി ഉപയോഗിച്ചെന്ന കേസില്‍ പൊലീസിന് തിരിച്ചടി. നടന്‍ ലഹരി ഉപയോഗിച്ചതായി തെളിയിക്കാന്‍ പൊലീസിനായില്ല.
ഫോറന്‍സിക്ക് റിപ്പോര്‍ട്ട് താരത്തിന് അനുകൂലമായതോടെയാണ് പൊലീസിന് തിരിച്ചടിയായത്. ഇതോടെ ഷൈനിനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നിയമോപദേശം തേടാനിരിക്കുകയാണ്.
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ഷൈന്‍ ടോം ചാക്കോയും സുഹൃത്തും ലഹരി ഉപയോഗിച്ചതായാണ് കേസ്. ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഇരുവരും ഇറങ്ങിയോടിയതും ഒളിവില്‍ പോയതുമെല്ലാം വന്‍ വിവാദമായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സഫ് സംഘത്തിന്റെ പരിശോധന നടന്നത്.
പിന്നീടുള്ള ചോദ്യം ചെയ്യലില്‍ താന്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും എന്നാല്‍ അന്നത്തെ ദിവസം താന്‍ ലഹരി ഉപയോഹിച്ചിരുന്നില്ലെന്നും താരം മൊഴി നല്‍കിയിരുന്നു.
ഇതാണ് ഫോറന്‍സിക്ക് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോയും സൂഹൃത്തായ മുര്‍ഷിദ് അഹമ്മദുമാണ് പ്രതി പട്ടികയിലുണ്ടായിരുന്നത്.
Content Highlight: Lack of evidence; Police setback in drug case against Shine Tom Chacko