| Monday, 18th November 2019, 11:48 am

ലാല്‍ സിംഗ് ഛദ്ദയായി ആമീര്‍ഖാന്‍ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് ; പ്രതിഷേധവുമായി ഫോറസ്റ്റ് ഗംപ് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ആമീര്‍ഖാന്‍ നായകനാവുന്ന പുതിയ ചിത്രം ലാല്‍ സിംഗ് ഛദ്ദയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ സംവിധാനം ചെയ്ത അദ്വൈത് ചന്ദന്‍ ആണ് ലാല്‍ സിങ് ഛദ്ദയും സംവിധാനം ചെയ്യുന്നത്.

ഓസ്‌ക്കാര്‍  പുരസ്‌ക്കാരം നേടിയ വിഖ്യാത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ ആമീറിന്റെ ലുക്ക് കഴിഞ്ഞ ദിവസം ലീക്കായിരുന്നു.

കരീന കപൂറാണ് ചിത്രത്തില്‍ നായികയാവുന്നത്. ആമീര്‍ഖാനും വയാകോമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രീതമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം. അതേസമയം ടോം ഹാങ്ക്‌സ് അനശ്വരമാക്കിയ ഫോറസ്റ്റ് ഗിംപ് റിമേക്ക് ചെയ്യുന്നതിനെതിരെ നിരവധി ആരാധകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. കഥാപാത്രത്തിനോട് ആമീറിന് എത്രത്തോളം നീതി പുലര്‍ത്താനാവുമെന്നാണ് ആരാധകര്‍ ചേദിക്കുന്നത്.

വിന്‍സ്റ്റണ്‍ ഗ്രൂമിന്റെ നോവല്‍ ആണ് 1994ല്‍ സിനിമയായത്. റോബര്‍ട്ട് സെമിക്കിസാണ് ചിത്രം സംവിധാനം ചെയ്തത് എറിക് റോത്ത് ആണ് തിരക്കഥ. ചിത്രത്തിന് ആറ് ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more