| Thursday, 12th March 2020, 4:14 pm

ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാനെ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷനാക്കി നിയമിച്ച് ജെ.പി നദ്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷനായി പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാനെ നിയമിച്ച് ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ആറ് മാസത്തിന് ശേഷമാണ് തമിഴ്‌നാട് ബി.ജെ.പിയ്ക്ക് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്.

ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാനായ എല്‍. മുരുകനാണ് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷനായിരുന്ന തമിള്‌സായി സൗന്ദര്‍രാജന്‍ തെലങ്കാന ഗവര്‍ണാറയതോടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തിരുന്നില്ല.

അധ്യക്ഷസ്ഥാനത്തേക്ക് സി.പി രാധാകൃഷ്ണന്‍, എച്ച്. രാജ, കരു നാഗരാജന്‍, കെ.ടി രാഘവന്‍, നൈനാര്‍ രാഗേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുണ്ടായിരുന്നത്. മുരുകന്റെ പേര് ചിത്രത്തിലേ ഇല്ലായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മദ്രാസ് ഹൈക്കോടതി അഭിഭാഷകനായ മുരുകന്‍ വിവാദങ്ങളിലും പെട്ടിരുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് അനിത എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തപ്പോള്‍ പെണ്‍കുട്ടി മറ്റ് കാരണങ്ങള്‍കൊണ്ടാണ് ജീവനൊടുക്കിയത് എന്നായിരുന്നു മുരുകന്റെ പരാമര്‍ശം. തൃച്ചിയിലെ ബി.ജെ.പി നേതാവ് വിജയ രഘുവിന്റെ മരണം ലൗ ജിഹാദ് മൂലമാണെന്നും മുരുകന്‍ ആരോപിച്ചിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more