[share]
[] എല്‍.ജി തങ്ങളുടെ പുതിയ സ്മാര്‍ട്‌ഫോണായ എല്‍ജി ജ2 മിനി വിപണിയിലിറക്കി. കമ്പനി അടുത്തിടെ പുറത്തിറക്കിയ എല്‍ജി ജി2 വിന് പിന്നാലെയാണിത്.
യൂറോപ്പിനും മിഡില്‍ ഈസ്റ്റിനും ലാറ്റിന്‍ അമേരിക്കക്കും പുറമെ മാര്‍ച്ചോടെ ഫോണ്‍ റഷ്യന്‍ വിപണിയിലുമെത്തും.
ഹാന്‍ഡ്‌സെറ്റിന്റെ വില ഇപ്പോഴും ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്.
നൂതന ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
സിംഗിള്‍ സിം കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണിന്റെ ഡിസ്‌പ്ലേ 540X960 പിക്‌സെലോട് കൂടിയ 4.7 ഇഞ്ചിന്റെ ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേ ആണ്.
1.2ജിഎച്ച്‌സെഡ് ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗന്‍ 600 പ്രൊസസറോട് കൂടി വരുന്ന ഫോണില്‍ വണ്‍ ജിബിയുടെ റാം ആണുള്ളത്.
8മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറ, 1.3 മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയാണ് ഫോണിലെ ക്യാമറ സവിശേഷതകള്‍.
മൈക്രോ എസ്ഡി കാര്‍ഡ് വഴി വികസിപ്പിക്കാവുന്ന 8ജിബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ് ആണ് ഫോണിലുള്ളത്.
4ജി കണക്ടിവിറ്റി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണിന്റെ ബാറ്ററി കപ്പാസിറ്റിയെക്കുറിച്ച് ഇതുവരെ വിവരം ലഭ്യമായിട്ടില്ല.