| Tuesday, 13th August 2013, 1:01 pm

ഇടതുമുന്നണിയുടെ സെക്രട്ടറിയേറ്റ് ഉപരോധം പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുഖ്യമന്ത്രിക്കെതിരെയുള്ള രാഷ്ട്രീയ പ്രക്ഷോഭം തുടരുമെന്ന് ഇടത് നേതാക്കന്മാര്‍ അറിയിച്ചു. മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കില്‍ രണ്ടാം ഘട്ട സമരം ആരംഭിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു


[]തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എല്‍.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം സമരം പിന്‍വലിച്ചു. []

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

എല്‍.ഡി.എഫ് നേതാക്കന്മാര്‍ സമരവേദിയില്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

സമരവേദിയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. സെക്രട്ടറിയേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സമരപന്തലില്‍ ഒത്തുചേര്‍ന്നാണ് ആഹ്ലാദപ്രകടനം നടത്തിയത്.

മുഖ്യമന്ത്രിക്കെതിരെയുള്ള രാഷ്ട്രീയ പ്രക്ഷോഭം തുടരുമെന്ന് ഇടത് നേതാക്കന്മാര്‍ അറിയിച്ചു.

മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കില്‍ രണ്ടാം ഘട്ട സമരം ആരംഭിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

എല്‍.ഡി.എഫ് ഉന്നയിച്ച ഒരു കാര്യവും പരിഗണിക്കാന്‍ തയ്യാറാകാതെ നിന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയാണ് ഇത്തരമൊരു സമരം നടത്തിയത്.

ഇപ്പോള്‍ നമ്മുടെ ഒരു ആവശ്യം അംഗീകരിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ സമരത്തിന്റെ ഒരു ഘട്ടം അവസാനിപ്പിക്കണമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സമരം ഇന്നത്തോടെ അവസാനിക്കുന്നെന്നും പിണറായി പറഞ്ഞു.


യു.ഡി.എഫ് സര്‍ക്കാരിന്റേത് സാങ്കേതികമായ ഭൂരിപക്ഷം മാത്രമാണ്. മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ പുറത്തുവരണമെങ്കില്‍ അദ്ദേഹം രാജിവെക്കണം.അതിന് ശേഷമുള്ള ജുഡീഷ്യല്‍ അന്വേഷണം നടത്തണം


മുഖ്യമന്ത്രി പോകിന്നിടത്തെല്ലാം കരിങ്കൊടി കാണിക്കുന്ന സമരമുറ നേരത്തെ ഉണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാകണമെന്നാവശ്യപ്പെട്ടുളള പ്രക്ഷോഭം തുടരുക തന്നെ ചെയ്യും. അതിന്റെ ഭാഗമായി മുഖ്യമന്ത്രിയെ ബഹിഷ്‌ക്കരിക്കും. []

സമരത്തിന്റെ അടുത്ത ഘട്ടത്തെ കുറിച്ച് എല്‍.ഡി.എഫിന്റെ സംസ്ഥാന കമ്മിറ്റി ഉടന്‍ തീരുമാനം അറിയിക്കും. ഇതേവരെ ഈ സമരമുഖത്തിന്റെ അന്തസ് മുഴുവനായി പാലിച്ചവരോട് നന്ദി രേഖപ്പെടുത്തുന്നതായും പിണറായി പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാരിന്റേത് സാങ്കേതികമായ ഭൂരിപക്ഷം മാത്രമാണ്. മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ പുറത്തുവരണമെങ്കില്‍ അദ്ദേഹം രാജിവെക്കണം.

അതിന് ശേഷമുള്ള ജുഡീഷ്യല്‍ അന്വേഷണം നടത്തണം. അതുകൊണ്ടാണ് പ്രതിപക്ഷം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. അന്വേഷണഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണം.

സെക്രട്ടേറിയേറ്റിനെതിരെയല്ല ഇടതുമുന്നണി സമരം നടത്തുന്നത്. ഭരണസിരാകേന്ദ്രമായതുകൊണ്ടാണ് സെക്രട്ടേറിയേറ്റ് ഉപരോധിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്.

ജീവനക്കാര്‍ക്കെതിരെയല്ല സമരം. അതുകൊണ്ടാണ് രാത്രിയും ഉപരോധം നടത്തിയത്. സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുകുത്തുകയായിരുന്നു. അതിന്റെ തെളിവാണ് സെക്രട്ടേറിയേറ്റിന് നല്‍കിയ രണ്ട് ദിവസത്തെ അവധിയെന്നും പിണറായി പറഞ്ഞു.


നിയമസഭയില്‍ 9 ദിവസം പ്രശ്‌നം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അന്ന് അത് കേട്ടിരുന്നില്ല. ഞങ്ങള്‍ രാജിയില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. രണ്ട് ദിവസമായി തുടരുന്ന ഉപരോധം സമാധാനപരമായിരുന്നു.


ആവശ്യം അംഗീകരിക്കുന്നോ ഇല്ലയോ എന്നതാണ് പ്രശ്‌നം. ചര്‍ച്ച നടത്താന്‍ സന്നദ്ധമാണെന്ന് അറിയിച്ച മുഖ്യമന്ത്രി ചര്‍ച്ചയോട് സ്വീകരിച്ച സംയമനം എന്താണെന്ന് ഓര്‍ക്കണം. []

നിയമസഭയില്‍ 9 ദിവസം പ്രശ്‌നം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അന്ന് അത് കേട്ടിരുന്നില്ല. ഞങ്ങള്‍ രാജിയില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. രണ്ട് ദിവസമായി തുടരുന്ന ഉപരോധം സമാധാനപരമായിരുന്നു.

സെക്രട്ടറിയേറ്റിന്റെ എല്‍.ഡി.എഫ് ഉപരോധ സമരം ചരിത്രത്തില്‍ കേരളം കണ്ട ഏറ്റവും ഉജ്ജവലമായ സമരമാണ്. ഈ സമരത്തില്‍ പങ്കെടുത്ത് ഈ സമരം വിജയിപ്പിക്കാന്‍ പങ്കുവഹിച്ച എല്ലാവരേയും അഭിവാദ്യം ചെയ്യുന്നതായി പിണറായി പറഞ്ഞു.

പ്രതിപക്ഷം തയ്യാറെങ്കില്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാവിലെ വ്യക്തമാക്കിയിരുന്നു. ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും സിറ്റിങ്ങ് ജഡ്ജിയെക്കൊണ്ട് സോളാര്‍ പാനല്‍ കേസ് അന്വേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സമരം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു.

പതിനായിരക്കണക്കിന് പ്രവര്‍ത്തകരായിരുന്നു സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്നും എത്തിയത്.  രാത്രിയിലും നേതാക്കള്‍ അടക്കമുള്ളവര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തില്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more