കഴിഞ്ഞ ദിവസം (വ്യാഴം) ലാലിഗ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെതിരെ അത്‌ലറ്റിക് ക്ലബ്ബ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അത്‌ലറ്റിക് വിജയം സ്വന്തമാക്കിയത്.
53ാം മിനിട്ടില്‍ അല്‍ജാന്‍ഡ്രോ റെമീരിയോ നേടിയ ഗോളില്‍ അത്‌ലറ്റിക് മുന്നിലെത്തിയപ്പോള്‍ 78ാം മിനിട്ടില്‍ ജൂഡ് ബെല്ലിങ്ഹാം നേടിയ തകര്‍പ്പന്‍ ഗോളില്‍ റയല്‍ ഒപ്പത്തിനൊപ്പവും എത്തി. എന്നാല്‍ നിര്‍ണായകമായ അവസാന ഘട്ടത്തില്‍ ഗോര്‍ക്കാ ഗുരുസേത 80ാം മിനിട്ടില്‍ ഗോള്‍ നേടി അത്ലറ്റിക്കിനെ മുന്നിലെത്തിച്ചു.
മത്സരത്തില്‍ റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ വീണ്ടും വീണ്ടും മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 68ാം മിനിട്ടില്‍ എതിരാളികളുടെ ബോക്സില്‍ ലഭിച്ച ഫൗളില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയാണ് താരം വീണ്ടും നിരാശയിലാക്കിയത്.
കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ മോശം പ്രകടനം കാരണം താരത്തിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ താരം തന്റെ പ്രകടനത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്. മത്സരം തോറ്റതിന്റെ പൂര്‍ണ ഉത്തരവാദിത്വം താനാണെന്ന് പറഞ്ഞിരിക്കുകയാണ് കിലിയന്‍ എംബാപ്പെ.
‘മത്സരം വിചാരിച്ച പോലെ നടന്നില്ല. എന്റെ ഭാഗത്ത് നിന്ന് വലിയ ഒരു തെറ്റാണ് സംഭവിച്ചത്. അത് ഞാന്‍ അംഗീകരിക്കുന്നു. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. എനിക്ക് വളരെ മോശം സമയമാണിത്, പക്ഷെ മാറാന്‍ ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്ക് കാണിച്ച് തരും,’ കിലിയന്‍ എംബപ്പേ പറഞ്ഞു.
ഇനി ഡിസംബര്‍ എട്ടിന് ജിറോണയുമായിട്ടാണ് റയിലിന്റെ അടുത്ത മത്സരം. നിലവില്‍ പോയിന്റ് ടേബിളില്‍ 16 മത്സരങ്ങളില്‍ നിന്ന് 12 വിജയവും ഒരു സമനിലയും മൂന്നു തോല്‍വിയുമായി 37 പോയിന്റുമായി ബാര്‍സലോണയാണ് മുന്നില്‍.
15 മത്സരങ്ങളില്‍ നിന്ന് 10 വിജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 33 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. റയലിനോട് വിജയിച്ചതോടെ അത്‌ലറ്റിക് ക്ലബ് 29 പോയിന്റുമായി നാലാം സ്ഥാനത്തും എത്തി.
Content Highlight: Kylian Mbappe Talking About Lost Against Athletic Club