| Sunday, 4th January 2026, 11:00 pm

റയലില്‍ ഞാന്‍ വലിയൊരു ഐക്കണ്‍ അല്ല; തുറന്ന് പറഞ്ഞ് എംബാപ്പെ

ശ്രീരാഗ് പാറക്കല്‍

റയല്‍ മാഡ്രഡില്‍ താന്‍ വലിയ ഐക്കണല്ല ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് എല്ലായിപ്പോഴും മികച്ചതെന്ന് പറയുകയാണ് ഫ്രഞ്ച് താരവും റയല്‍ മാഡ്രിഡ് സ്‌ട്രൈക്കറുമായ കിലിയന്‍ എംബാപ്പെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എപ്പോഴും എന്റെ റോള്‍ മോഡലാണെന്നും ഫുട്‌ബോളില്‍ എനിക്ക് അദ്ദേഹം ഒരു മാതൃകയാണെന്നും എംബാപ്പെ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ- Photo: Rolling Stone.com

‘റയലില്‍ ഞാന്‍ വലിയൊരു ഐക്കണ്‍ അല്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ മികച്ച താരമായി തുടരും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എപ്പോഴും എന്റെ റോള്‍ മോഡലാണ്. ഫുട്‌ബോളില്‍ എനിക്ക് അദ്ദേഹം ഒരു മാതൃകയാണ്. അദ്ദേഹത്തോട് സംസാരിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. എനിക്ക് ധാരാളം ഉപദേശങ്ങള്‍ അദ്ദേഹം നല്‍കി,’ എംബാപ്പെ മൂവീ സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിലവില്‍ റയല്‍ മാഡ്രിഡിനായി മിന്നും പ്രകടനമാണ് കിലിയന്‍ എംബാപ്പെ കാഴ്ചവെക്കുന്നത്. 2025ല്‍ റയലിനൊപ്പം ഒരു ചരിത്രനേട്ടവും എംബാപ്പെ സ്വന്തമാക്കിയിരുന്നു. റയല്‍ മാഡ്രിഡിനായി ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായാണ് എംബാപ്പെ റെക്കോര്‍ഡിട്ടത്. 59 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

2012 കലണ്ടര്‍ ഇയറില്‍ റയലിനായി 58 ഗോളുകള്‍ അടിച്ചുകൂട്ടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്നാണ് ഫ്രഞ്ച് താരത്തിന്റെ കുതിപ്പ്. ഈ പട്ടികയില്‍ റൊണാള്‍ഡോയെ എംബാപ്പെ മറികടന്നെങ്കിലും പോര്‍ച്ചുഗീസ് ഇതിഹാസം 2013 സീസണില്‍ 59 ഗോളുകള്‍ നേടിയിട്ടുണ്ട്.

അതേസമയം ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയാണ് റോണോ കുതിപ്പ് തുടരുന്നത്. നിലവില്‍ അല്‍ നസറിനായി കളിക്കുന്ന താരം 957 ഗോളികളാണ് സ്വന്തമാക്കിയത്. ഇനി വെറും 43 ഗോളുകള്‍ നേടിയാല്‍ 1000 ഗോള്‍ എന്ന സ്വപ്‌ന തുല്യമായ നേട്ടത്തിലേക്ക് എത്താന്‍ റോണോയ്ക്ക് സാധിക്കും.

Content Highlight: Kylian Mbappe Talking About Cristiano Ronaldo

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more